NEWS

യുഎഇയിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അബുദാബി ∙ യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. ദുബായ്, അബുദാബി, വടക്കൻ എമിറേറ്റുകൾ തുടങ്ങിയ ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാനാണ് സാധ്യത. ആകാശത്ത് മേഘങ്ങൾ നിറഞ്ഞുനിൽക്കുമെങ്കിലും ഭാഗികമായി മാത്രമേ മേഘാവൃതമാകൂ.

അബുദാബിയിലും ദുബായിലും പകൽസമയത്തെ കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. നിലവിൽ തെക്കുകിഴക്കൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് ക്രമേണ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് ഗതിമാറും. മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റ്, ചില സന്ദർഭങ്ങളിൽ 60 കിലോമീറ്റർ വരെ വേഗത കൈവരിച്ച് ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.

Fashion ⏭️

Back to top button