LATEST NEWS
കെഎസ്എഫ്ഇ വനിതാ ഉദ്യോഗസ്ഥരെ ഇടിച്ചിട്ട കാർ പൊലീസ് പിന്തുടർന്നു പിടികൂടി; വിമുക്‌തഭൻ അറസ്റ്റിൽ

ശാസ്താംകോട്ട ∙ കാൽനട യാത്രക്കാരായ വനിതകളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്നു പിടികൂടി. ശാസ്താംകോട്ട കെഎസ്എഫ്ഇ ശാഖയിലെ ഉദ്യോഗസ്ഥരായ തേവലക്കര സ്വദേശി സുനിത (54), ശൂരനാട് സ്വദേശി അമ്പിളി (35) എന്നിവർക്കാണ് പരുക്കേറ്റത്. വൈകിട്ട് ആറിനു ശാസ്‌താംകോട്ട ജംക്ഷനിലാണ് സംഭവം. ട്രാഫിക് ഐലൻഡിന്റെ ഭാഗത്ത് നിന്നെത്തിയ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരന്നു. ഇരുവരും റോഡിനു കുറുകെ കടക്കുന്നതിനിടെയാണ് അപകടം.
Source link


