NEWS

‘വിഴിഞ്ഞം തുറമുഖം അദാനിയുടെ കൈകളിൽ, അവസരവാദത്തിനു സൈദ്ധാന്തിക പുറംചട്ട’; സിപിഎമ്മിനെതിരെ ഡിഎംകെ


ചെന്നൈ ∙ ഉദാരവൽക്കരണ സാമ്പത്തിക നയത്തിൽ രോഷാകുലരായ യുവാക്കളാണോ കേരളത്തിലെ ഇടതു സർക്കാരിനെ തോൽപിച്ചതെന്ന ചോദ്യമുയർത്തി ഡിഎംകെ. സ്റ്റാലിൻ സർക്കാർ പരാജയപ്പെടാനുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള സിപിഎം വിമർശനത്തെ പാർട്ടി പത്രം മുരശൊലിയിലൂടെയാണു പരിഹസിച്ചത്. അവസരവാദത്തിനു സൈദ്ധാന്തിക പുറംചട്ട നൽകുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഡിഎംകെ മുന്നണി വിട്ടു സിപിഎം ടിവികെ സർക്കാരിനെ പിന്തുണച്ചതോടെയാണ് ഇരുപാർട്ടികളും തമ്മിൽ അകന്നത്. വിഴിഞ്ഞം തുറമുഖം അദാനിയുടെ കൈകളിലാണ്. കളമശേരി ലോജിസ്റ്റിക് പാർക്ക് അദാനി ഗ്രൂപ്പാണ് ആരംഭിച്ചത്. പ്രധാനമന്ത്രി മോദിയും പിണറായി വിജയനും അദാനിയും ഒരേ വേദിയിൽ സംസാരിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. സിപിഎമ്മിന്റെ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ മുൻ മന്ത്രി പി.രാജീവ് സംസാരിച്ചതു സോഷ്യലിസമാണോ നവ ഉദാരവൽക്കരണമാണോ എന്ന് ആത്മപരിശോധന നടത്തണം. നവ ഉദാരവൽക്കരണം പോലുള്ള വാക്കുകൾ ഉപയോഗിക്കുന്നതു സിപിഎം സംസ്ഥാന സെക്രട്ടറി പി.ഷൺമുഖം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. 


Source link

Back to top button