NEWS

ആന ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ ശല്യം: നാദാപുരം മുടിയിൽ അകപ്പെട്ട മൂന്നു യുവാക്കളെ കണ്ടെത്തി


കോഴിക്കോട് ∙ കുറ്റ്യാടി നരിപ്പറ്റയിലെ വാളൂക്ക് മലയിലെ നാദാപുരം മുടിയിൽ അകപ്പെട്ട മൂന്നു യുവാക്കളെ പൊലീസ്, വനംവകുപ്പ്, ഫയർഫോഴ്സ് എന്നിവർ നടത്തിയ തിരച്ചിലിൽ രാത്രി 11 മണിയോടെ കണ്ടെത്തി. രണ്ടു ബൈക്കിലായി എത്തിയ യുവാക്കളാണു മലമുകളിൽ അകപ്പെട്ടത്. വയനാട് ജില്ലയോടു ചേർന്നു കിടക്കുന്ന വനമേഖലയാണിത്.രാത്രി ഏഴു മണിയോടെയാണ് വനത്തിൽ നാദാപുരം മുടിയുടെ ഭാഗത്ത് വെളിച്ചവും പിന്നാലെ ശബ്ദവും കേട്ടത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ വടകര റജിസ്ട്രേഷനിലുള്ള രണ്ട് ബൈക്കുകൾ ഈ പരിസരത്ത് നിർത്തിയിട്ടതു കണ്ടെത്തി. നാട്ടുകാർ ഈ വിവരം നൽകിയതോടെയാണ് വനം വകുപ്പും പൊലീസും ഫയർഫോഴ്സും പ്രദേശത്ത് തിരച്ചിൽ തുടങ്ങിയത്. 


Source link

Back to top button