NEWS
ബംഗാളിൽ സ്കൂൾ കുട്ടികൾക്ക് ഇനി മുട്ട നൽകില്ല; വിമർശനവുമായി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത ∙ കൊൽക്കത്തയിലെ സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട പുറത്ത്. മുട്ടയ്ക്കു പകരും പനീറും രാജ്മയും സോയ ഉൽപന്നങ്ങളുമാണ് ഇനി കുട്ടികൾക്ക് നൽകുക. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനു കീഴിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകാൻ ഹിന്ദു സംഘടനായ ഇസ്കോണിനെ സർക്കാർ ഏൽപ്പിച്ചിരുന്നു. ഉച്ചഭക്ഷണ പദ്ധതിയിൽ ആഴ്ചയിൽ ഒരു ദിവസമാണ് മുട്ട നൽകിയിരുന്നത്.പദ്ധതിക്കെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസും അധ്യാപക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ബംഗാളിലെ ഭക്ഷണസംസ്കാരം തകർക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് തൃണമൂൽ ആരോപിച്ചു. അതേസമയം, മുട്ടയിൽനിന്നു മാത്രമേ പോഷകം ലഭിക്കൂ എന്ന ചിന്താഗതി തെറ്റാണെന്നാണ് ഇസ്കോണിന്റെ വാദം.
Source link


