test del 5 copy of del 3
അസ്സൽ ‘പോത്ത്’ ആണോ എന്നറിയാം; ‘ഡിഎൻഎ’ പിസിആർ പരിശോധന നടത്താൻ കേന്ദ്രം

ന്യൂഡൽഹി ∙ ഇന്ത്യയിൽ നിന്നുള്ള പോത്തിറച്ചി കയറ്റുമതി മേഖലയിൽ സുതാര്യത വർധിപ്പിക്കുന്നതിനും മായം ചേർക്കൽ തടയുന്നതിനുമായി ആധുനിക ഡിഎൻഎ അധിഷ്ഠിത പിസിആർ പരിശോധന നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. പശുവിറച്ചി നിരോധനം നിലനിൽക്കുന്ന മേഖലകളിൽനിന്ന് കയറ്റുമതി ചെയ്യുന്ന പോത്തിറച്ചിയിൽ പശുവിറച്ചി കലർത്തുന്നുണ്ടോ എന്ന ആശങ്കകൾക്ക് ശാസ്ത്രീയമായി പരിഹാരം കാണാനാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) പരിശോധന.നിലവിലുള്ള രാജ്യാന്തര ഐഎസ്ഒ മാനദണ്ഡങ്ങളിൽ പോത്തിന്റെ ഡിഎൻഎ വേർതിരിച്ചറിയാൻ പ്രത്യേക സംവിധാനങ്ങൾ ഇല്ലാത്തതിനാലാണ് ഇന്ത്യ സ്വന്തമായി പുതിയ ദേശീയ മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ പോത്തിറച്ചി കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഭക്ഷണ പദാർഥങ്ങളിലെ തനതായ ജനിതക ഘടന വിശകലനം ചെയ്ത് അത് ഏത് മൃഗത്തിന്റേതാണെന്ന് കൃത്യമായി കണ്ടെത്തുന്ന ശാസ്ത്രീയ രീതിയാണിത്. പോളിമറേസ് ചെയിൻ റിയാക്ഷൻ എന്ന ലബോറട്ടറി സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.
Source link


