LATEST NEWS
താരമായി 10 ലക്ഷത്തിന്റെ ഭീമൻ പോത്ത്; വാണിയംകുളം ചന്തയിൽ പൊടിപൊടിച്ച് കച്ചവടം

വാണിയംകുളം ∙ സംസ്ഥാനത്തെ വലിയ കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളം ചന്തയിലെ പെരുന്നാൾ കച്ചവടം പൊടിപൊടിച്ചു. വ്യാഴാഴ്ച മാത്രം നടന്നത് കോടി കണക്കിന് രൂപയുടെ കച്ചവടം. സാധാരണ 35 ലോഡു വരെ വന്നിരുന്ന ചന്തയിൽ 63 ലോഡ് വരെയാണ് എത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കന്നുകാലികളുടെ വരവു കൂടുതലായതിനാൽ അതിനനുസരിച്ച് ആവശ്യക്കാരും ചന്തയിൽ കൂടുതലായി എത്തിയിരുന്നു. പെരുന്നാൾ കച്ചവടം ലക്ഷ്യമിട്ട് മലപ്പുറം, കോഴിക്കോട്, തൃശൂർ ഭാഗങ്ങളിൽ നിന്നുള്ളവരാണു കൂടുതലും എത്തിയത്. ആന്ധ്ര, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണു കന്നുകാലികൾ കൂടുതലായി എത്തിയത്. കഴിഞ്ഞ പെരുന്നാളിന് കച്ചവടം കുറവായിരുന്നു. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഇടച്ചന്തകളും നടക്കും.
Source link


