NEWS
ആർ. രാജഗോപാലിന് പാസ്‌പോർട്ട് നിഷേധിച്ചു: ബംഗാൾ മുഖ്യമന്ത്രിക്ക് വി.ഡി. സതീശന്റെ കത്ത്, പ്രതിഷേധിച്ച് പിണറായിയും

കൊൽക്കത്ത∙ വോട്ടർപട്ടികയിൽ പേരില്ലെന്നു ചൂണ്ടിക്കാട്ടി മുതിർന്ന മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന്റെ പാസ്‍പോർട്ട് നിഷേധിച്ച സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ കത്തെഴുതി. ‘ദ് ടെലഗ്രാഫ് ’ മുൻ എഡിറ്റർ കൂടിയായ രാജഗോപാലിനു പാസ്‍പോർട്ട് നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ പ്രതിഷേധിച്ചു.എസ്ഐആറിനെത്തുടർന്ന് ബംഗാൾ വോട്ടർപട്ടികയിൽ നിന്നു രാജഗോപാലിന്റെ പേര് ഒഴിവാക്കുകയായിരുന്നു. 30 വർഷമായി കൊൽക്കത്തയിലെ ബോളിഗഞ്ച് മണ്ഡലത്തിലാണ് രാജഗോപാലിന്റെ താമസം. വോട്ടർപട്ടികയിൽ നിന്നു പേരു വെട്ടിയതിനെത്തുടർന്നാണ് പാസ്‍പോർട്ട് പുതുക്കലിന്റെ ഭാഗമായുള്ള പൊലീസ് ക്ലിയറൻസ് ലഭിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാസ്‍പോർട്ട് പുതുക്കാൻ നൽകിയവരിൽ സംശയ ലിസ്റ്റിലുള്ളവർക്കും പാസ്‍പോട്ട് പുതുക്കി നൽകിയിട്ടുണ്ട്. എന്നാൽ പല പൊലീസ് സ്റ്റേഷനുകളിലും എസ്ഐ ആറിൽ പേരു വെട്ടിയത് ചൂണ്ടിക്കാട്ടി പാസ്‍പോർട്ട് നിഷേധിച്ച സംഭവങ്ങളുമുണ്ട്.
Source link


