test del 5 copy of del 3

ക്ഷേമപെൻഷൻ: കടത്തിൽ മുങ്ങി സർക്കാർ; സഹകരണ ബാങ്കുകൾക്ക് നൽകേണ്ടത് 8629 കോടി


പാലക്കാട് ∙ ഇടതുസർക്കാർ ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ കടമെടുത്തതു വഴി സഹകരണ ബാങ്കുകൾക്കു സർക്കാരിന്റെ ബാധ്യത 8629 കോടി രൂപ. 9% നിരക്കിൽ പലിശയ്ക്കു മാത്രം പ്രതിമാസം 70 കോടിയോളം രൂപ വേണം. തിരഞ്ഞെടുപ്പിനു മുന്നോടിയായും ഉത്സവസമയത്തും പെൻഷൻ വിതരണം തടസ്സപ്പെടാതിരിക്കാൻ ഇടതുപക്ഷം ഭരിക്കുന്ന സംഘങ്ങൾക്കു പ്രത്യേകം നിർദേശം നൽകിയിരുന്നു. താരതമ്യേന ഭേദപ്പെട്ട പലിശയായതിനാൽ പല സംഘങ്ങളും തുക നൽകി. സിപിഎം നിയന്ത്രണത്തിലുള്ള മണ്ണാർക്കാട് റൂറൽ കോ ഓപ്പറേറ്റീവ് ബാങ്കാണ് ഇപ്പോൾ ഫണ്ട് മാനേജർ. ഫണ്ട് മാനേജരുടെ കാലാവധി ഈ മാസം 31ന് അവസാനിക്കും. ‌പുതിയ ഫണ്ട് മാനേജരെ നിയമിക്കുകയും തുക വിനിയോഗം സംബന്ധിച്ചു സഹകരണ വകുപ്പു കൃത്യമായ ധാരണയുണ്ടാക്കുകയും ചെയ്തില്ലെങ്കിൽ ക്ഷേമപെൻഷൻ വിതരണം പ്രതിസന്ധിയിലാകും.


Source link

Back to top button