NEWS

‘ബിജെപി അംഗങ്ങൾക്കും സ്വാഗതം’; പ്രക്ഷോഭത്തിൽ പങ്കുചേരാൻ ക്ഷണിച്ച് സിജെപി; സോനം വാങ്ചുക്കിന്റെ നിരാഹാര സമരം 2ാം ദിനത്തിലേക്ക്


ന്യൂഡൽഹി ∙ ജന്തർ മന്തറിൽ 10 ദിവസമായി തുടരുന്ന പ്രക്ഷോഭത്തിൽ ചേരാൻ എല്ലാ രാഷ്ട്രീയ പാർട്ടികളെയും കോക്രോച് ജനത പാർട്ടി (സിജെപി) ക്ഷണിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്ന ബിജെപി അംഗങ്ങൾക്കും പ്രക്ഷോഭത്തിലേക്കു സ്വാഗതമെന്ന് സിജെപി നേതാക്കൾ പറഞ്ഞു.വിദ്യാഭ്യാസ പരിഷ്കർത്താവും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക് സിജെപി വേദിയിൽ ആരംഭിച്ച നിരാഹാരസമരം 2 ദിവസം പൂർത്തിയാക്കി. സിപിഐ എംഎൽ വിദ്യാർഥി സംഘടനയായ ഐസയുടെ 6 നേതാക്കളും നിരാഹാരമിരിക്കുന്നുണ്ട്.


Source link

Back to top button