CINEMA

ഫാമിലി പോലെ സുഹൃത്തുക്കൾ ( ഡക്ക്) ഇന്ദ്രജിത്തിനും കുടുംബത്തിനൊപ്പം സംവൃത സുനിൽ

ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിൽ കുടുംബ ജീവിതം ആഘോഷിക്കുകയാണ്

സംവൃത സുനിൽ.

നാട്ടിൽ എത്തി പഴയ സുഹൃത്തുക്കൾക്കൊപ്പം സംവൃത സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. കേരളത്തിലേക്കുള്ള യാത്രയിൽ സുഹൃത്തുക്കളെയെല്ലാം കാണാ

ൻ സംവൃത മറക്കാറില്ല.പഴയ കൂട്ടുകാരെ സന്ദർശിച്ചതിന്റെയും ഒത്തുകൂടലിന്റെയും ചിത്രങ്ങൾ സംവൃത സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. ഇന്ദ്രജിത്ത്, പൂർണിമ എന്നിവരോടൊപ്പമുള്ള പുതിയ ചിത്രങ്ങൾ ഇക്കുറി പങ്കുവച്ചു.’ഫാമിലിയെ പോലെയുള്ള സുഹൃത്തുക്കൾ’ എന്ന് ചിത്രങ്ങൾക്കൊപ്പം സംവൃത കുറിച്ചു. 2012 ലായിരുന്നു എൻജിനീയറായ അഖിൽ രാജുമായുള്ള സംവൃതയുടെ വിവാഹം. വിവാഹശേഷം സിനിമയിൽ നിന്ന് താത്കാലികമായി ഇടവേള എടുത്ത താരം പൂർണമായും കുടുംബിനിയായി മാറി.മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങിനിന്ന

നായികയായിരുന്നു സംവൃത. കുട്ടികളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും വല്ലപ്പോഴുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. സിനിമയിൽ സജീവമല്ലെങ്കിൽ പോലും മലയാളി പ്രേക്ഷകരുടെ മനസിൽ സംവൃതയ്ക്കുള്ള സ്ഥാനം ഒട്ടും കുറഞ്ഞി

ല്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ചിത്രത്തിന് ലഭിക്കുന്ന ജനപ്രീതി.


Source link

Back to top button