NEWS

ഇറാനുമായി ഇന്ന് കൂടിക്കാഴ്ചയെന്ന് ട്രംപ്; ഉടനെയൊന്നും അത് നടക്കില്ലെന്ന് ഇറാൻ


വാഷിങ്ടൻ∙ ഇറാനുമായി ഖത്തറിൽ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്. ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടക്കുകയെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഇക്കാര്യം നിഷേധിച്ച് ഇറാൻ രംഗത്തെത്തി. വരും ദിവസങ്ങളിലൊന്നും യുഎസുമായി കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി പറഞ്ഞു.യുഎസുമായി ചർച്ച നടത്തിയ പ്രതിനിധി സംഘം ദോഹ സന്ദർശിക്കുമെന്നും ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. യുഎസ് പ്രതിനിധികളുടെ ഖത്തർ സന്ദർശനവും ഇറാൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനവും തമ്മിൽ ബന്ധമില്ലെന്നും ഇറാൻ  വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.


Source link

Back to top button