പാലക്കാട് സർക്കാർ ആശുപത്രിയിൽ സീലിംഗ് അടർന്നുവീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സർക്കാർ ആശുപത്രിയിലെ സീലിംഗ് അടർന്നുവീണനിലയിൽ
പാലക്കാട്: കുട്ടികളുടെയും വനിതകളുടെയും സർക്കാർ ആശുപത്രിയിൽ സീലിംഗ് അടർന്നുവീണു. ഇന്ന് രാവിലെയാണ് ഒപി കൗണ്ടറിനോട് ചേർന്നുള്ള ഭാഗത്തെ സീലിംഗ് അടർന്നുവീണത്. യഥാർത്ഥ സീലിംഗിന് താഴെയുള്ള പ്ലാസ്റ്റിക് സീലിംഗാണ് അടർന്നുവീണത്.
ദിനംപ്രതി നിരവധി രോഗികളെത്തുന്ന ആശുപത്രിയാണിത്. അപകടസമയത്ത് സീലിംഗിന് താഴെ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി. മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുന്നതുൾപ്പടെയുള്ള പ്രശ്നങ്ങൾ ആശുപത്രിയിലുണ്ടെന്നാണ് വിവരം. ഏത് നിമിഷവും അടർന്നുവീഴാമെന്ന് പ്രതീക്ഷിക്കുന്ന സീലിംഗിന് താഴെ ഭയത്തോടെയാണ് നിൽക്കുന്നതെന്ന് രോഗികളും പറയുന്നു.
English Summary
Palakkad: A ceiling panel collapsed near the OP counter of the Government Women and Children’s Hospital. No one was injured, but patients fear further collapses amid ongoing leakage and maintenance issues.


