BUSINESS

പിഎം സൂര്യഘർ യോജന: ഏറ്റവും മുൻനിരയിൽ കേരളം; മെട്രോ നഗരങ്ങളെ കടത്തിവെട്ടി കൊല്ലം, ആലപ്പുഴ, തൃശൂർ


നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി’ യോജനയിൽ കേരളത്തിന്റെ വൻ മുന്നേറ്റം. ഇതിനകം രാജ്യത്ത് 46.5 ലക്ഷത്തിലേറെ വീടുകളിലായി 38.54 ലക്ഷം പുരപ്പുറ സോളർ‌ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന് കേന്ദ്ര ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം 75,000 കോടിയിലധികം രൂപയാണ് ഇതിന്റെ ചെലവ്. കേന്ദ്രസർക്കാർ 26,645 കോടി രൂപ സബ്സിഡിയായും വിതരണം ചെയ്തെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.മുംബൈ, ഡൽഹി, മഹാരാഷ്ട്ര, ഹൈദരബാദ്, ചെന്നൈ, കൊൽക്കത്ത മെട്രോ നഗരങ്ങളെ നിഷ്പ്രഭമാക്കി ചെറു നഗരങ്ങളാണ് പുരപ്പുറ സോളർ പദ്ധതിയിൽ മുന്നേറുന്നതെന്ന് റിപ്പോർട്ടുകൾ‌ ചൂണ്ടിക്കാട്ടുന്നു. മേൽപ്പറഞ്ഞ മെട്രോ നഗരങ്ങൾക്ക് സ്ഥാപനശേഷിയിൽ‌ ആദ്യ 100ൽപ്പോലും എത്താനായില്ല.മഹാരാഷ്ട്രയിലെ ജൽഗാവ്, അമരാവതി, ഛത്രപതി സാംഭാദി നഗർ, ഗുജറാത്തിലെ ജുനഗഢ്, മഹേസാന, ഭാവ്നഗർ, രാജസ്ഥാനിലെ 1.07 ലക്ഷം പുരപ്പുറ സോളറുകൾ സ്ഥാപിച്ച ലക്നൗവാണ് ഏറ്റവും മുന്നിൽ. നാഗ്പുർ (92,500), സൂറത്ത് (88,000), അഹമ്മദാബാദ് (81,200), രാജ്കോട്ട് (76,500) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്. ഗംഗാനഗർ എന്നിവയ്ക്കൊപ്പം കേരളത്തിലെ തൃശൂർ, കൊല്ലം, ആലപ്പുഴ ജില്ലകൾ രാജ്യത്ത് പുരപ്പുറ സോളർ വ്യാപനത്തിൽ ഏറ്റവും മുൻനിരയിലുണ്ട്.3കിലോവാട്ട് വരെ സോളർ സ്ഥാപിക്കുമ്പോൾ 78,000 രൂപവരെ സബ്സിഡി നേടാവുന്ന പദ്ധതിയാണ് പിഎം സൂര്യഘർ. മൂന്ന് കിലോവാട്ട് വരെയാണ് സബ്സിഡി പരിധി. ആദ്യത്തെ രണ്ട് കിലോവാട്ടിന് 30,000 രൂപവീതവും (60,000 രൂപ), തുടർന്നുള്ള ഒരുകിലോ വാട്ടിന് 18,000 രൂപയും. രാജ്യത്തെ മൊത്തം പുരപ്പുറ സോളർ സ്ഥാപനത്തിൽ 60 ശതമാനവും 3-4 കിലോവാട്ട് ശ്രേണിയിലാണ്. ഇതുവരെയുള്ള കണക്കുപ്രകാരം 7.45 ലക്ഷം പുരപ്പുറ സോളർ സ്ഥാപിച്ച ഗുജറാത്താണ് ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനം. മഹാരാഷ്ട്ര (6.70 ലക്ഷം), ഉത്തർപ്രദേശ് (6.68 ലക്ഷം) എന്നിവ രണ്ടും മൂന്നും സ്ഥാനത്തെത്തി. കേരളം ആണ് 2.93 ലക്ഷവുമായി നാലാംസ്ഥാനത്ത്. 2.58 ലക്ഷവുമായി രാജസ്ഥാൻ 5-ാം സ്ഥാനത്തുണ്ട്. കേരളവും ഉത്തർപ്രദേശുമാണ് സോളർ സ്ഥാപനത്തിൽ ഏറ്റവും ഉയർന്ന വളർച്ച നേടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.


Travel ⏭️

Back to top button