CINEMA

‘ഞങ്ങളുടെ ജീവിതത്തിലെ എളുപ്പമുള്ള യെസ്’; തമിഴ് നടി ബ്രിജിഡ സാഗയും നടൻ ആനന്ദും വിവാഹിതരാകുന്നു


യുവനടി ബ്രിജിഡ സാഗയും നടനും സംവിധായകനുമായ ആനന്ദ് റാമും

തമിഴ്‌ യുവനടി ബ്രിജിഡ സാഗയും നടനും സംവിധായകനുമായ ആനന്ദ് റാമും വിവാഹിതരാകുന്നു. ദീർഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞദിവസമായിരുന്നു ഇരുവരുടെയും നിശ്ചയം കഴിഞ്ഞത്. ‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും എളുപ്പമുള്ള യെസ്’ എന്ന അടിക്കുറിപ്പിനൊപ്പം വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും താരങ്ങൾ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്.

‘ചിലപ്പോൾ ഏറ്റവും വലിയ പ്രണയകഥകൾ വലിയ പദ്ധതികളോടെയല്ല തുടങ്ങുന്നത്. അവ ആരംഭിക്കുന്നത് ഓരോ ദിവസവും പരസ്പരം തിരഞ്ഞെടുക്കുന്ന രണ്ടുപേരിലൂടെയാണ്. ഇന്ന് ഞങ്ങളുടെ കുടുംബാംഗങ്ങളുടെ അനുഗ്രഹത്തോടെ ഇരു പാരമ്പര്യങ്ങൾക്കുമനുസരിച്ച് ഞങ്ങൾ വിവാഹനിശ്ചയം ആഘോഷിച്ചു. വളരെ സ്നേഹത്തോടെ ഞങ്ങളുടെ ഈ യാത്രയെ സ്വീകരിച്ച നിങ്ങൾ ഓരോരുത്തർക്കും നന്ദി. നിങ്ങളുടെ ആശംസകൾ ഞങ്ങൾ വായിച്ചു. സ്നേഹം അനുഭവിച്ചറിഞ്ഞു. ഞങ്ങൾ ഹൃദയപൂർവം നന്ദി അറിയിക്കുന്നു. ഇവിടെ നിന്നാണ് ഞങ്ങളുടെ എന്നെന്നേക്കുമുള്ള ജീവിതം ആരംഭിക്കുന്നത്’- നടി കുറിച്ചു.

മാസ്റ്റർ, ഗരുഡൻ, വേലൻ, ഇഡ്ഡലി കട തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ നടിയാണ് ബ്രിജി‌ഡ. ‘ബ്ലാക്ക് ഷീപ്പ’ എന്ന വെബ് സീരിസിലെ പവി ടീച്ചർ എന്ന കഥാപാത്രവുമാണ് നടിയെ ഏറെ ശ്രദ്ധേയമാക്കിയത്. ‘മീസയാ മുറുക്കു’ എന്ന ഹിപ് ഹോപ്പ് തമിഴന്റെ സിനിമയിൽ അദ്ദേഹത്തിന്റെ സഹോദരന്റെ വേഷത്തിൽ ആനന്ദ് അഭിനയിച്ചിരുന്നു. നിരവധി പേരാണ് താരങ്ങൾക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്.


பவி டீச்சர் ஹாப்பி 💫❤️#BrigidaSaga – ananth Ram pic.twitter.com/dWPhrBfKpy
— Esh_tweets 🤍🫰 (@Eshvishaloff) July 14, 2026

English Summary

Tamil actress Brijida Saga and actor-director Anand Ram are set to get married. The couple, who were in a long-term relationship, recently got engaged and shared their engagement pictures on social media. Brijida expressed gratitude to fans and well-wishers for their love and blessings. The actress is known for her roles in films like Master, Garudan, and Velaan.
RELATED TOPICS: BRIGIDA SAGA, BRIGIDA SAGA ENGAGEMENT, ANAND RAM MARRIAGE, ​TAMIL ACTRESS MARRIAGE, ​TAMIL CINEMA NEWS


Business ⏭️

Back to top button