NEWS

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കടുത്ത വിമർശനത്തിന് പിന്നാലെ ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ സമർപ്പിച്ച് കെ ബിജു

കെ ബിജു, ഹൈക്കോടതി

കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ കോടതിയെ അവഹേളിക്കുന്ന തരത്തിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിറക്കിയ സംഭവത്തിൽ ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ സമർപ്പിച്ച് വകുപ്പ് സെക്രട്ടറി കെ ബിജു. നിയമപരവും വസ്‌തുതാപരവുമായ കാര്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രഥമദൃഷ്‌ട്യാ കേസുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം പുതിയ സത്യവാംഗ്‌മൂലത്തിൽ വ്യക്തമാക്കി.

കോടതിയുടെ കടുത്ത വിമർശനത്തെത്തുടർന്നാണ് കെ ബിജു പുതിയ മാപ്പപേക്ഷ സമർപ്പിച്ചത്. കോടതിയുടെ സമ്മർദം മൂലമാണ് പ്രതികളെ പ്രോസിക്യൂഷൻ ചെയ്യാനുള്ള അനുമതി നൽകുന്നതെന്നാണ് കെ ബിജുവിന്റെ ആദ്യ ഉത്തരവിലുണ്ടായിരുന്നത്. ഇതിനെതിരെ സമർപ്പിച്ച ആദ്യ മാപ്പപേക്ഷ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഉത്തരവിറക്കിയത് പ്രതികൾ തയ്യാറാക്കിയ ഉത്തരവിൽ വകുപ്പ് സെക്രട്ടറി ഒപ്പിടുകയായിരുന്നോ എന്ന് കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

കോടതിക്കെതിരെ പരാമർശം നടത്തിയാൽ ഒരു സർക്കാരിനും ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാകില്ലെന്നും കോടതി കടുത്ത മുന്നറിയിപ്പും നൽകിയിരുന്നു. ഇയാൾ ഇപ്പോഴും സർവീസിൽ തുടരുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥൻ നടത്തിയത് അതീവ ഗൗരവകരമായ തെറ്റാണെന്നും ഇയാൾക്കെതിരെ ഒരുതരത്തിലുമുള്ള വിട്ടുവീഴ്‌ചയുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

English Summary

K. Biju, Department Secretary, submitted a new apology affidavit to the High Court regarding a prosecution sanction order in the Cashew Corporation corruption case. His earlier order, implying court pressure for prosecution, had faced severe criticism, and his first apology was rejected. Biju’s latest affidavit states the current order was issued after thorough legal and factual verification, confirming a prima facie case.
RELATED TOPICS: CASHEW CORPORATION CORRUPTION, KERALA HIGH COURT, K BIJU APOLOGY, KERALA POLITICS, KASHUVANDI CORPORATION CASE

Read News ⏭️

Back to top button