HEALTH
അവയവക്കച്ചവട റാക്കറ്റ്: ഡോക്ടർമാർക്കും സമൻസ് അയച്ച് ഇ.ഡി

കൊച്ചി: അവയവ വില്‍പനയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ഡോക്ടർമാർക്കും സമൻസ് അയച്ച് ഇഡി. സ്വകാര്യ ആശുപത്രി ഉടമകള്‍ക്ക് പുറമെയാണ് ഡോക്ടര്‍മാരെയും ഇ.ഡി ചോദ്യം ചെയ്യുന്നത്. കൂടുതൽ ആശുപത്രി മാനേജ്മെന്‍റുകൾക്കും ഇ.ഡി സമൻസയച്ചു. അവയവക്കച്ചവട റാക്കറ്റിന് സ്വകാര്യ ആശുപത്രികളിൽ നിന്ന് കമ്മീഷൻ ലഭിച്ചിരുന്നുവെന്നാണ് ഇഡി കണ്ടെത്തല്‍. ഇതിന് പിറകേയാണ് ആശുപത്രി മാനേജ്മെന്‍റുമായി ബന്ധപ്പെട്ടവരെ ഇഡി ചോദ്യം ചെയ്യുന്നത്. ഇതിനു പിന്നാലെയാണ് ഡോക്ടർമാർക്കും ഇഡിയുടെ സമൻസ് അയച്ചത്.ഇതിന്‍റെ ഭാഗമായി എറണാകുളം വി.പി.എസ് ലേക് ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റ് മുഹമ്മദ് ഇക്ബാൽ ഇ.ഡിക്ക് മുന്നില്‍ ഹാജരായി. ലേക്‍ഷോറിലെ തന്നെ സീനിയർ കൺസൾട്ടന്റായ ജോൺ അലക്സാണ്ടറും ഇവരുടെ തന്നെ ആയുർക്ഷേത്രയുടെ ഭാഗമായ ശ്രീജ പിള്ളയും ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായി. എറണാകുളത്തെ മറ്റ് ആശുപത്രി ഉടമകളെയും ചോദ്യം ചെയ്യാനാണ് ഇ.ഡി തീരുമാനം. രണ്ടു മാനേജ്മെന്‍റുകള്‍ക്കും ഇഡി സമന്‍സ് അയച്ചു.
Life Style ⏭️


