NEWS

‘എന്റെ ശരീരം സൂം ചെയ്ത് ഫോട്ടോയെടുത്തു’; വഴിവിട്ട് ഓൺലൈൻ ചാനലുകൾ, നിയമനിർമാണം പരിശോധിക്കുമെന്ന് ബിന്ദു കൃഷ്ണ


ന്യൂഡൽഹി ∙ സ്ത്രീകളുടെ ശരീരത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന ഓൺലൈൻ ചാനലുകളെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രിയായിട്ടും മുഖം പകർത്താതെ തന്റെ ശരീരത്തിന്റെ ചിത്രം പകർത്തിയെന്നും ഇത്തരം പ്രവണത വ്യാപകമായി വർധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതുതടയുന്നത് സംബന്ധിച്ച് നിയമനിർമാണം നടത്താൻ സർക്കാർ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. കൊല്ലത്തെ ഒരു സ്‌കൂളിൽ നടന്ന ചടങ്ങിലാണ് തനിക്ക് ദുരനുഭവമുണ്ടായതെന്ന് ബിന്ദു കൃഷ്ണ വെളിപ്പെടുത്തി. മുഖം പകർത്താതെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതുകണ്ട ചിലർ പ്രശ്‌നമുണ്ടാക്കി അത് ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.‘‘ജൂലൈ ആറിനായിരുന്നു ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം. ഒരു സ്കൂളിൽ പോയപ്പോൾ അവിടെ ഉള്ള ഒരാൾ ഫോട്ടോയെടുത്തു. അയാളുടെ തൊട്ടു പിന്നിൽ ഇരിക്കുന്നയാൾ കാണുന്നത് എന്റെ ശരീരം സൂം ചെയ്യുന്നതാണ്, എന്റെ മുഖമല്ല സൂം ചെയ്തത്. അപ്പോൾ തന്നെ അടുത്ത് നിന്ന ആൾ അയാളെ മാറ്റി. അയാൾ കണ്ടതു കൊണ്ട് കുഴപ്പമില്ലെന്ന് വിചാരിച്ചു. പക്ഷേ, അവർ പോസ്റ്റ് ചെയ്തതിൽ ഈ ബോഡി പാർട്ടുണ്ട്. അത് വലിയ വിഷയമാക്കിയപ്പോൾ അയാൾ ഡിലീറ്റ് ചെയ്തു. ആളുകൾ അത് സ്ക്രീൻ ഷോട്ട് എടുത്തു വച്ച് വലിയ വിഷയമാക്കി. സംസ്ഥാനത്തെ ഒരു മന്ത്രിയായ എന്റെ ശരീരത്തിന്റെ ഫോട്ടോ അങ്ങനെയെടുക്കാൻ ധൈര്യമുള്ളവർ സ്കൂളിൽ പഠിക്കുന്ന കുട്ടികളോട് എങ്ങനെയായിരിക്കും.


Fashion ⏭️

Back to top button