HEALTH

കഴുത്തിൽ പെർഫ്യൂം അടിക്കുന്നത് അപകടകരമാണോ? വിദഗ്ധരുടെ നിർദ്ദേശമിതാണ്


എവിടെയെങ്കിലും പുറത്തുപോകാൻ ഒരുങ്ങുമ്പോൾ പെർഫ്യൂം അടിക്കുന്നത് നമ്മളിൽ പലരുടെയും സ്ഥിരം ശീലമാണ്. അതും പൾസ് പോയിന്റുകളായ കഴുത്തിലും, കൈത്തണ്ടയിലുമെല്ലാം. എന്നാൽ, ഇനി മുതൽ ഈ ശീലം അല്പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കഴുത്തിൽ പെർഫ്യൂം അടിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ പാത്തോളജി വിഭാഗം പി.എച്ച്.ഡി ഗവേഷകയായ ഏന കനാഡാസ്. തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് അവർ ഇക്കാര്യം പങ്കുവെച്ചത്.അപകടകാരിയാകുന്ന പെർഫ്യൂംപെർഫ്യൂമുകളിൽ പലതരത്തിലുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. പല രാജ്യങ്ങളിലും ഈ രാസവസ്തുക്കളുടെ കൃത്യമായ പേരുകൾ വെളിപ്പെടുത്താതെ ‘സുഗന്ധം’ (Fragrance / Parfum) എന്ന് മാത്രം ലേബലിൽ രേഖപ്പെടുത്താൻ കമ്പനികൾക്ക് നിയമപരമായ അനുവാദമുണ്ട്. അത്തരം രാസവസ്തുക്കൾ ഉപഭോക്താക്കളിൽ നിന്ന് മറച്ചുവെക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഏന ചൂണ്ടിക്കാണിക്കുന്നു.ചില പെർഫ്യൂമുകളിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ രാസവസ്തുക്കൾ നമ്മുടെ ശരീരത്തിലെ ഹോർമോൺ വ്യവസ്ഥയെ തകരാറിലാക്കാൻ ശേഷിയുള്ളവയാണ്. ഇത് വന്ധ്യത, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, കാൻസർ എന്നിവയ്ക്ക് വരെ വഴിവെച്ചേക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.കഴുത്തിൽ പെർഫ്യൂം അടിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. കഴുത്തിൽ പെർഫ്യൂം അടിക്കുമ്പോൾ അതിന്റെ സൂക്ഷ്മകണികകൾ നമ്മൾ ശ്വസിക്കാൻ ഇടയാകുന്നു. ഇത് ശ്വാസകോശത്തിലൂടെ നേരിട്ട് ശരീരത്തിനുള്ളിലേക്ക് എത്തും. നമ്മുടെ ശരീരത്തിൽ രക്തയോട്ടം വളരെ കൂടുതലുള്ളതും ചർമ്മം ഏറെ നേർത്തതുമായ ഭാഗമാണ് കഴുത്ത്. അതിലൂടെ രാസവസ്തുക്കൾ വളരെ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയും നേരിട്ട് രക്തത്തിൽ കലരുകയും ചെയ്യാൻ സാധ്യതയുണ്ട്.


Cinema ⏭️

Back to top button