BUSINESS
ഫിഫ ‘വേൾഡ് കപ്പ്’ ട്രംപിന്റെ ബന്ധുവിന് ‘മറിച്ചുവിൽക്കാൻ’ ഇൻഫന്റിനോ; 20 ബില്യന്റെ ‘വിവാദ’ ഡീൽ, വൻ പ്രതിഷേധം

ഫുട്ബോൾ പൂരത്തിന് കൊടിയിറങ്ങിയിട്ടും കെട്ടടങ്ങാതെ വിവാദക്കാറ്റ്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലെ സൗഹൃദം ലോകത്തിന് അറിയാം. ഇപ്പോഴിതാ, ‘വേൾഡ് കപ്പ്’ ഔദ്യോഗികമായി വിൽപനയ്ക്കുവച്ച ഇൻഫന്റിനോയുടെ തീരുമാനവും വാങ്ങാൻ പ്രധാനമായി രംഗത്തുള്ളത്ത് ട്രംപിന്റെ അടുത്ത ബന്ധുവാണെന്നതുമാണ് വിവാദത്തിന് വഴിവച്ചത്.ലക്ഷ്യം 40,000 കോടിവേൾഡ് കപ്പ് ഉൾപ്പെടെ ഫിഫയുടെ പ്രധാന ടൂർണമെന്റുകളുടെ നടത്തിപ്പിനായി ഉപസ്ഥാപനം രൂപീകരിച്ച് അതിന്റെ 20% ഓഹരികൾ വിൽക്കാനാണ് ഇൻഫന്റിനോ ശ്രമിക്കുന്നത്. ഫിഫ ഫോർവേഡ് എന്റർപ്രൈസസ് (എഫ്എഫ്ഇ) എന്നാണ് ഉപസ്ഥാപനത്തിന്റെ പേര്.ഓഹരി വിൽപനയിലൂടെ 420 കോടി ഡോളർ (ഏകദേശം 40,400 കോടി രൂപ) സമാഹരിക്കാനാകുമെന്ന് ഇൻഫന്റിനോ കരുതുന്നു, എഫ്എഫ്ഇക്ക് 2000 കോടി ഡോളർ (1.92 ലക്ഷം കോടി രൂപ) മൂല്യം വിലയിരുത്തിയായിരിക്കും വിൽപന.ട്രംപിന് പങ്കുണ്ടോ?‘‘യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടന്ന ലോകകപ്പ് വാണിജ്യപരമായി വൻ വിജയമായിരുന്നു. ഈ വിജയം തുടരേണ്ടതുണ്ട്’’ – എന്നായിരുന്നു ഓഹരി വിൽപന സംബന്ധിച്ച് ഇൻഫന്റിനോയുടെ പ്രതികരണം. അതേസമയം, ഇൻഫന്റിനോയുടെ നീക്കത്തെ പ്രധാനമായും പിന്തുണയ്ക്കുന്നത് ത്രൈവ് ക്യാപിറ്റലിന്റെ ജോഷ്വ കുഷ്നറാണ്. ട്രംപിന്റെ മരുമകൻ ജേർഡ് കുഷ്നറിന്റെ സഹോദരനാണ് ജോഷ്വ. ട്രംപിന് ഈ ഡീലുമായി നേരിട്ട് ബന്ധമുള്ളതായി റിപ്പോർട്ടുകളില്ല. ട്രംപിന്റെ മകൾ ഇവാൻകയുടെ ഭർത്താവാണ് ജേർഡ് കുഷ്നർ.
Travel ⏭️


