BUSINESS
ഇനി ടോൾ പ്ലാസകളിൽ കാത്തിരിപ്പില്ല, മാർച്ച് മുതൽ വലിയ മാറ്റം, എന്താണ് വൺ ടാഗ്?

മുംബൈ∙ അടുത്ത വർഷം മാർച്ചോടെ ദേശീയ പാതകളിലെ ടോൾ പ്ലാസകൾ പൂർണമായും ഓട്ടമാറ്റിക് ഫാസ്ടാഗ് സംവിധാനത്തിലേക്കു മാറുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. വാഹനങ്ങൾ കടന്നുപോകുമ്പോൾ ടോൾ കട്ടാകുന്നതു രാജ്യവ്യാപകമാകുന്നതോടെ കാത്തിരിപ്പ് ഒഴിവാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൂർണതോതിൽ പ്രാബല്യത്തിലാകുന്നതോടെ പ്രതിവർഷം 25,000 കോടി രൂപ അധികമായി ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. 2014ലാണ് ഫാസ്ടാഗ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചത്. 2021ൽ നിർബന്ധമാക്കി.വൺ ടാഗ്നിലവിലെ ഫാസ്ടാഗ് മാറ്റാതെ തന്നെ ഉപയോക്താക്കൾക്കു ബാങ്ക് അക്കൗണ്ട് മാറ്റാൻ സഹായിക്കുന്ന വൺ ടാഗ് സംവിധാനവും സർക്കാർ അവതരിപ്പിച്ചു. മൊബൈൽ ഫോൺ നമ്പർ പോർട്ട് ചെയ്യുന്നതുപോലെ, നിലവിലെ ടോൾ ടാഗ് നിലനിർത്തി മറ്റൊരു ബാങ്കിലേക്കു മാറാൻ കഴിയുമെന്നതാണു നേട്ടം.
Travel ⏭️


