NEWS
ചുരുങ്ങിയ ചെലവ്, വമ്പൻമാരെയും മുട്ടുകുത്തിക്കും;പൊഖ്‌റാനിൽ അടുത്ത യുദ്ധതന്ത്രം ഒരുങ്ങുന്നു, രാജ്യമൊട്ടാകെയുള്ള ഗവേഷകര്‍ ഒരുമിക്കും

ആധുനിക യുദ്ധമുഖങ്ങളെ മാറ്റിമറിക്കാൻ ശേഷിയുള്ള ഡ്രോൺ–ആന്റി ഡ്രോൺ സാങ്കേതികവിദ്യകളിൽ ഇന്ത്യയുടെ കരുത്തുറ്റ മുന്നേറ്റം പ്രകടമാക്കി വ്യോമസേനയുടെ ‘ഡ്രോണത്തോൺ 2026’. പ്രതിരോധ സ്വയംപര്യാപ്തത (ആത്മനിർഭർ ഭാരത്) ലക്ഷ്യമിട്ട് രാജസ്ഥാനിലെ ജയ്സാൽമീർ പൊഖ്‌റാൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ സെപ്റ്റംബർ 14 മുതൽ 16 വരെയാണ് വ്യോമസേന ഈ വിപുലമായ പരീക്ഷണ-പ്രദർശന പരിപാടി സംഘടിപ്പിക്കുന്നത്.രാജ്യത്തെ മുൻനിര പ്രതിരോധ വ്യവസായ സംരംഭങ്ങൾ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ എന്നിവരെ ഒരൊറ്റ കുടക്കീഴിൽ അണിനിരത്തി തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകളുടെയും പ്രത്യാക്രമണ സംവിധാനങ്ങളുടെയും പ്രഹരശേഷി നേരിട്ട് വിലയിരുത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.പ്രധാനമായും മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഡ്രോണത്തോണിൽ താഴെ പറയുന്ന വിഭാഗങ്ങളിലാണ് പരീക്ഷണങ്ങളും ലൈവ് ഡെമോൺസ്ട്രേഷനുകളും നടക്കുന്നത്:
Fashion ⏭️


