BUSINESS

കായികതാരങ്ങള്‍ നെഞ്ചിലേറ്റുന്ന സ്വര്‍ണ്ണ മെഡല്‍ പൂര്‍ണ്ണമായും സ്വര്‍ണ്ണമല്ല; യഥാര്‍ത്ഥ വിപണി മൂല്യം 85000 രൂപ, നിര്‍മ്മാണ രഹസ്യം ഇതാണ്


Olympic Gold Medal Value: ഏഷ്യന്‍ ഗെയിംസിലും ഒളിമ്പിക്സിലും കായികതാരങ്ങള്‍ നെഞ്ചിലേറ്റുന്ന തിളങ്ങുന്ന സ്വര്‍ണ്ണ മെഡലുകള്‍ പൂര്‍ണ്ണമായും ശുദ്ധമായ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചതല്ല. 92.5 ശതമാനം വെള്ളിയും കേവലം 6 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണവും ചേര്‍ത്താണ് ഓരോ സ്വര്‍ണ്ണ മെഡലും നിര്‍മ്മിക്കുന്നത്. 1912-ലെ സ്റ്റോക്ക്ഹോം ഒളിമ്പിക്സിന് ശേഷം പൂര്‍ണ്ണസ്വര്‍ണ്ണ മെഡലുകള്‍ ഒഴിവാക്കിയതിന്റെ കാരണങ്ങളും ഇവയുടെ യഥാര്‍ത്ഥ വിപണി മൂല്യവും വിശദമായി പരിശോധിക്കാം.മെഡല്‍ പൂര്‍ണ്ണ സ്വര്‍ണ്ണമല്ലഏഷ്യന്‍ ഗെയിംസ്, ഒളിമ്പിക്‌സ് പോലുള്ള ആഗോള ഇവന്റുകളിലടക്കം നല്‍കുന്ന സ്വര്‍ണ്ണ മെഡലുകള്‍ പൂര്‍ണ്ണമായും (100%) സ്വര്‍ണ്ണമല്ല. സ്വര്‍ണ്ണമെഡല്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് 92.5% വെള്ളിയാണ്. അതിനു മുകളില്‍ കുറഞ്ഞത് 6 ഗ്രാം 24 കാരറ്റ് ശുദ്ധമായ സ്വര്‍ണ്ണം പ്ലേറ്റ് ചെയ്യും.വെള്ളി മെഡല്‍ പൂര്‍ണ്ണമായും സില്‍വര്‍ (കുറഞ്ഞത് 92.5% സ്റ്റെര്‍ലിംഗ് സില്‍വര്‍) ഉപയോഗിച്ച് നിര്‍മ്മിക്കുന്നു. വെങ്കല മെഡല്‍ നിര്‍മ്മിക്കുന്നത് ചെമ്പ് (Copper – ഏകദേശം 95%), സിങ്ക്, ടിന്‍ എന്നിവ ചേര്‍ത്ത ലോഹമിശ്രിതം ഉപയോഗിച്ചാണ്.ഒളിമ്പിക്‌സിലും ഇങ്ങനെ തന്നെലോകത്തിന്റെ കായിക മാമാങ്കമായ ഒളിമ്പിക്‌സിലും ഇതേ നിര്‍മ്മാണ രീതികള്‍ തന്നെയാണു പിന്തുടരുന്നത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (IOC) മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടെയുള്ള മിക്ക പ്രധാന കായികമേളകളിലും മെഡലുകള്‍ നിര്‍മ്മിക്കുന്നത്. 1912 -ലെ സ്റ്റോക്ക്‌ഹോം ഒളിമ്പിക്‌സിലാണ് അവസാനമായി പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത മെഡലുകള്‍ നല്‍കിയത്.മെഡലിന്റെ യഥാര്‍ത്ഥ സാമ്പത്തിക മൂല്യംഒരു സ്വര്‍ണ്ണ മെഡലിലെ വെള്ളിയുടെയും, 6 ഗ്രാം സ്വര്‍ണ്ണത്തിന്റെയും വിപണി വില മാത്രം കണക്കാക്കിയാല്‍ ഏകദേശം 700 മുതല്‍ 1,000 യുഎസ് ഡോളര്‍ വരെയാണിത്. അതായത് ഏകദേശം 60,000 – 85,000 ഇന്ത്യന്‍ രൂപ. എന്നാല്‍ കായികതാരങ്ങളെയും, രാജ്യത്തെയും സംബന്ധിച്ച് ഈ മെഡലുകള്‍ വിലമതിക്കാന്‍ കഴിയാത്തതാണ്.ലേലങ്ങളിലും ഇത്തരം മെഡലുകള്‍ക്ക് മോഹവിലയാണുള്ളത്. നേട്ടത്തിന്റെ ചരിത്രപ്രാധാന്യവും, താരത്തിന്റെ പ്രശസ്തിയും അനുസരിച്ച് ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ ഈ മെഡലുകള്‍ക്ക് ലേലത്തില്‍ ലഭിക്കാം. ഉദാഹരണത്തിന്, 1936-ല്‍ ജെസ്സി ഓവന്‍സ് നേടിയ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ലേലത്തില്‍ പോയത് 1.4 ദശലക്ഷം ഡോളറിനാണ്.ശ്രദ്ധിക്കേണ്ട മറ്റ് പ്രധാന കാര്യങ്ങള്‍പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ ഉണ്ടാക്കിയാല്‍ മെഡലുകളുടെ നിര്‍മ്മാണച്ചെലവ് വളരെ ഉയര്‍ന്നതാകും. ഇത് ഇവന്റിന്റെ ചെലവ് നിയന്ത്രിക്കാവുന്നതിലും അപ്പുറമാകും. കൂടാതെ ഇത്തരം നിര്‍മ്മാണം തട്ടിപ്പുകള്‍ക്കും, മോഷണങ്ങള്‍ക്കും കാരണമാകാം. ശുദ്ധമായ സ്വര്‍ണ്ണം താരതമ്യേന മൃദുവായ ലോഹമായതിനാല്‍ മെഡലുകള്‍ക്ക് എളുപ്പത്തില്‍ രൂപമാറ്റമോ, കേടുപാടുകളോ സംഭവിക്കാം.നല്‍കുന്ന മെഡലുകളുടെ നിര്‍മ്മാണത്തിന് വ്യക്തമായ മാനദണ്ഡം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതേസമയം ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങള്‍ക്കനുസരിച്ച് മെഡലുകളുടെ വലിപ്പത്തിലും, ഭാരത്തിലും ഡിസൈനിലും വ്യത്യാസങ്ങള്‍ വരാറുണ്ട്. ഉദാഹരണത്തിന് 2020-ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ റീസൈക്കിള്‍ ചെയ്ത ഇലക്ട്രോണിക് മാലിന്യങ്ങളില്‍ (E-waste) നിന്ന് വേര്‍തിരിച്ചെടുത്ത ലോഹങ്ങള്‍ ഉപയോഗിച്ചാണ് മെഡലുകള്‍ നിര്‍മ്മിച്ചത്.ഏഷ്യന്‍ ഗെയിംസും ഇന്ത്യയും2026 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ വളരെ വലിയ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. നിലവില്‍ ഇന്ത്യ മെഡല്‍ പട്ടികയില്‍ 15 -ാം സ്ഥാനത്താണ്. ഇതുവരെ ഇന്ത്യയ്ക്ക് 2 സ്വര്‍ണ്ണം, 8 വെള്ളി, 9 വെങ്കലമെഡലുകളാണ് ലഭിച്ചത്.ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ആണ് ടൂര്‍ണമെന്റിലെ ആദ്യ സ്വര്‍ണ്ണം സ്വന്തമാക്കിയത്. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഏഷ്യന്‍ റെക്കോര്‍ഡോടെ ഇന്ത്യയ്ക്ക് വേണ്ടി സുരുചി സിംഗ്, കമല്‍ജീത് സഖ്യം സ്വര്‍ണ്ണം നേടി.മീരാഭായി ചാനു (വെയ്റ്റ്ലിഫ്റ്റിംഗ്), റോഷിബിന ദേവി (വൂഷു), മിക്‌സഡ് 4*400 മീറ്റര്‍ റിലേ ടീം, ഇളവേനില്‍ വാളറിവന്‍ (10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇന്റിവിജ്വല്‍ & ടീം), ഹിമാന്‍ഷു ധില്ലന്‍ (10 മീറ്റര്‍ എയര്‍ റൈഫിള്‍), പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ടീം എന്നിവര്‍ വെള്ളി നേടി.(മുകളില്‍ പറഞ്ഞ വിലയും, മൂല്യങ്ങളും നിലവിലെ വിലകളുടെയും, റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ്. മാറ്റങ്ങള്‍ വരാം.)


Read News

Back to top button