BUSINESS

ന്യൂഡല്‍ഹി ഭാരത് മണ്ഡപത്തില്‍ ശാന്തി മന്ഥന്‍ 2026; ആഗോള ആത്മീയ ഉച്ചകോടിയുമായി ടൈംസ് ഗ്രൂപ്പ്


Times Internet Summit: 2026 ഡിസംബറില്‍ ലോകമെമ്പാടുമുള്ള 2,000 -ത്തിലധികം ആത്മീയ നേതാക്കളും ആഗോള ചിന്തകരും ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഒത്തുചേരുന്നു. ടൈംസ് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗമായ ടൈംസ് ഇന്റര്‍നെറ്റ് സംഘടിപ്പിക്കുന്ന ‘ ശാന്തി മന്ഥന്‍ 2026 ‘ ലോക ആത്മീയ ഉച്ചകോടിയാണ് വേദി. ആധുനിക ലോകം നേരിടുന്ന സങ്കീര്‍ണമായ വെല്ലുവിളികള്‍ക്ക് പുരാതന ആത്മീയ ജ്ഞാനത്തിലൂടെയും, ബോധപൂര്‍വ്വമായ ജീവിതരീതിയിലൂടെയും പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ആത്മീയത, ആന്തരിക സമാധാനം, സുസ്ഥിരത, ബോധപൂര്‍വ്വമായ ജീവിതശൈലി (conscious living) എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര വേദിയാകുമിത്.2026 ഡിസംബര്‍ 16, 17 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ആത്മീയ നേതാക്കള്‍, ചിന്തകര്‍, നയരൂപകര്‍ത്താക്കള്‍, സാംസ്‌കാരിക നായകര്‍, സുസ്ഥിര വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ പ്രമുഖര്‍ അടക്കം ഉച്ചകോടിയുടെ ഭാഗമാകും.ആത്മീയ ജ്ഞാനത്തെയും, ആധുനിക നേതൃത്വത്തെയും സമന്വയിപ്പിച്ച് ഇന്നത്തെ ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുകയാണ് ശാന്തി മന്ഥന്‍ ഉച്ചക്കോടിയുടെ പ്രധാന ലക്ഷ്യം. വ്യക്തിഗത ക്ഷേമം, സാമൂഹിക ഐക്യം, ഉത്തരവാദിത്തമുള്ള വികസനം എന്നിവ മുന്‍നിര്‍ത്തിയാകും പ്രവര്‍ത്തനം. ‘ലോകം സമാധാനം തേടുമ്പോള്‍, ഇന്ത്യ അതിനായുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു’ എന്നതാണ് പ്രധാന സന്ദേശം.ഉച്ചക്കോടിയുടെ ഭാഗമായി സവിശേഷ ചര്‍ച്ചകളും, അന്തര്‍മത സംവാദങ്ങളും ഉണ്ടായിരിക്കും. മൈന്‍ഡ്ഫുള്‍ ലിവിംഗിനായുള്ള പ്രായോഗിക വര്‍ക്ക്ഷോപ്പുകള്‍, വെല്‍നസ്, എക്‌സ്പീരിയന്‍സ് സോണുകള്‍, പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെയും ആശയങ്ങളുടെയും എക്‌സിബിഷന്‍, മാര്‍ക്കറ്റ് പ്ലേസ്, സാംസ്‌കാരിക, സംഗീത പരിപാടികള്‍ എന്നിവ പ്രധാന ഉച്ചക്കോടിയുടെ ഭാഗമായി സംഘടിപ്പിക്കും. ഉച്ചക്കോടിയില്‍ പങ്കെടുക്കുന്ന പ്രധാന പ്രഭാഷകരുടെ വിരങ്ങളും, മറ്റ് വിശദാംശങ്ങളും ഉടനെ പുറത്തുവിടും.തിരക്കുപിടിച്ച ആധുനിക ലോകത്തില്‍ സമാധാനവും, ആന്തരിക വിശ്രമവും തേടുന്ന ഏവര്‍ക്കും ഇന്ത്യ നല്‍കുന്ന വെളിച്ചമാകും ശാന്തി മന്ഥന്‍ 2026 ഉച്ചക്കോടി. പുരാതന ആത്മീയ ജ്ഞാനവും ആധുനിക നേതൃത്വവും കൈകോര്‍ക്കുമ്പോള്‍, കൂടുതല്‍ സുസ്ഥിരവും ഐക്യമുള്ളതുമായ ഒരു നാളെയെ സൃഷ്ടിക്കാന്‍ ഈ ആഗോള സംഗമം ലക്ഷ്യമിടുന്നു.


Read News

Back to top button