NEWS

ഇന്ത്യൻ ഉൽപന്നങ്ങൾ ഇനി തീരുവയില്ലാതെ പറക്കും, ഇന്ത്യ–ന്യൂസീലൻഡ് വ്യാപാരക്കരാർ വിജയദശമി ദിനത്തിൽ‍


ന്യൂഡൽഹി∙ കാത്തിരിപ്പിനൊടുവിൽ, ഇന്ത്യ– ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഒക്ടോബർ 20ന് വിജയദശമി ദിനത്തിൽ പ്രാബല്യത്തിലാകും.9 മാസത്തെ ചർച്ചയ്ക്കൊടുവിൽ റെക്കോർഡ് വേഗത്തിലാണ് 2025 ഡിസംബറിൽ കരാർ അന്തിമമാക്കിയത്. ഒക്ടോബർ 20നു തന്നെ ഇന്ത്യയിൽ നിന്നു കയറ്റിയയയ്ക്കുന്ന എല്ലാ ഉൽപന്നങ്ങളും (8,284 ഇനങ്ങൾ) തീരുവരഹിതമാകും. ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ശരാശരി 2.2% തീരുവയാണ് ന്യൂസീലൻഡ് ചുമത്തുന്നത്. തുണിത്തരങ്ങൾ, സെറാമിക്സ്, ഓട്ടമൊബീൽ അടക്കം 450 ഇനങ്ങൾക്ക് ഏകദേശം 10% വരെ തീരുവ ഈടാക്കുന്നുണ്ട്.കാനഡയിൽ ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്ത്, ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധത്തെത്തുടർന്നാണ് വ്യാപാരച്ചർച്ചയിൽ വിള്ളൽ വീണത്.


Fashion ⏭️

Back to top button