NEWS
വ്യാജ ഐഫോൺ 18 പ്രോ ബോക്സുകളുമായി കടയിലെത്തിയ ആൾ കുടുങ്ങി; തട്ടിപ്പ് പുറത്തായത് ലളിതമായ ‘മാഗ്നറ്റിക് ടെസ്റ്റിലൂടെയും’

പുതുതായി പുറത്തിറങ്ങിയ ഐഫോൺ 18 പ്രോ മോഡലുകളുടെ പേരിൽ നടക്കാനിരുന്ന വൻ തട്ടിപ്പ് ലളിതമായൊരു ബുദ്ധിയിലൂടെ തകർത്ത് ജപ്പാനിലെ സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോൺ റീട്ടെയിലർമാർ. ടോക്കിയോയിലെ ഷിൻ-ഒകുബോ ജില്ലയിലുള്ള ഫോൺ ഷോപ്പിലാണ് സംഭവം. കവറുകൾ സീൽ ചെയ്ത നിലയിലുള്ള വ്യാജ ഐഫോൺ പെട്ടികളുമായി എത്തിയ വിയറ്റ്നാം സ്വദേശിയുടെ തട്ടിപ്പാണ് കടയിലെ ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടൽ കാരണം പരാജയപ്പെട്ടത്.വിപണിയിൽ വൻ ഡിമാൻഡുള്ള ഫോണുകൾ വാങ്ങി റീസെയിൽ ചെയ്യാനെന്ന വ്യാജേനയാണ് ഇയാൾ കടയിലെത്തിയത്. പുതിയ ഫോണുകളുടെ പാക്കറ്റുകൾ തുറന്നാൽ അവയുടെ റീസെയിൽ മൂല്യം കുറയും എന്നതിനാൽ, പാക്കറ്റുകൾ പൊട്ടിക്കാതെ തന്നെ അതിനുള്ളിൽ യഥാർഥ ഫോൺ ഉണ്ടോയെന്ന് പരിശോധിക്കാൻ ജീവനക്കാർ നടത്തിയ തന്ത്രപരമായ നീക്കമാണ് കേസിൽ നിർണായകമായത്.സംശയം ബലപ്പെട്ടതിനെ തുടർന്ന്, ഉൽപന്നത്തിന്റെ മൂല്യം കുറയുമെന്ന സാധ്യത നിലനിൽക്കെത്തന്നെ, ജീവനക്കാർ അതിലൊരു ബോക്സ് തുറന്നു പരിശോധിക്കാൻ തീരുമാനിച്ചു. പെട്ടി തുറന്നപ്പോൾ ജീവനക്കാരും ഞെട്ടി.
Fashion ⏭️




