BUSINESS
ബ്രിക്സ് ഉച്ചകോടി; ഡീ ഡോളറൈസേഷൻ എന്ന ആശയം മുഴങ്ങുന്നു, നാഷണൽ കറൻസികൾക്ക് പ്രാധാന്യം നൽകും

ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഡീ ഡോളറൈസേഷൻ എന്ന ആശയത്തിന് പ്രാധാന്യം ലഭിക്കുന്നു. ഇറാൻ, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ വിഷയത്തെ ബ്രിക്സ് ചർച്ചയുടെ കേന്ദ്രബിന്ദുവാക്കി മാറ്റിയിരിക്കുകയാണ്. യു.എസ് ഡോളറിന് പകരം ബ്രിക്സ് രാജ്യങ്ങൾക്കായി പൊതുവായ ഒരു കറൻസി എന്നത് സംബന്ധിച്ച് പക്ഷേ പ്രഖ്യാപനങ്ങളില്ല. പകരം ഇന്റർ ഓപ്പറബിൾ പേയ്മെന്റ് സിസ്റ്റംസ്, ലോക്കൽ കറൻസി സെറ്റിൽമെന്റ്, ദേശീയ താല്പര്യങ്ങൾക്ക് മുൻണന നൽകുന്ന അംഗരാജ്യങ്ങൾ തമ്മിലുള്ള വോളന്ററിയായ സഹകരണം എന്നീ പ്രയോഗങ്ങളാണ് ഉച്ചകോടിയിൽ ഉയർന്നത്.ബ്രിക്സ് പേയ്മെന്റ്സ് ടാസ്ക് ഫോഴ്സ് (BPTF) എന്ന സംവിധാനത്തിലൂടെ ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള ക്രോസ് ബോർഡർ പേയ്മെന്റുകൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരും. വേഗതയിൽ, കുറഞ്ഞ ചിലവിൽ, കൂടുതൽ സ്വീകാര്യതയുള്ള, കാര്യക്ഷമതയുള്ള, സുതാര്യവും, സുരക്ഷിതവുമായ പേയ്മെന്റ് മെക്കാനിസം നടപ്പാക്കുകയാണ് ലക്ഷ്യം.അതേ സമയം ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ , റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവരുടെ വാക്കുകൾ, ‘ഡീ ഡോളറൈസേഷൻ’ എന്ന ആശയത്തെ പരോക്ഷമായി ബ്രിക്സ് ഉച്ചകോടിയുടെ കേന്ദ്ര ബിന്ദുവാക്കി മാറ്റി.ഡോളറിൽ നിന്ന് അകന്നു പോകണമെന്ന് ഇറാൻ പ്രസിഡന്റ് തുറന്നടിച്ചു. വ്യാപാരം, നിക്ഷേപം, ഫിനാൻസിങ് എന്നിവയുമായി ബന്ധപ്പെട്ട് നാഷണൽ കറൻസികൾ ഉപയോഗിച്ചു കൊണ്ടുള്ള ഒരു നെറ്റ് വർക്ക് വികസിപ്പിക്കാൻ ബ്രിക്സ് ശ്രമിക്കണം. പരിമിതമായ കറൻസികളിൽ ഇന്റർനാഷണൽ ഫിനാൻഷ്യൽ സിസ്റ്റം ഫോക്കസ് ചെയ്യുന്നത് സമ്പദ് വ്യവസ്ഥകൾക്ക് ‘രാഷ്ട്രീയമായ ഷോക്ക്’ നൽകും. ബ്രിക്സിലെ അംഗരാജ്യങ്ങൾ ഡോളറിന് കുറഞ്ഞ പ്രാധാന്യം മാത്രം നൽകിക്കൊണ്ടുള്ള സാമ്പത്തികമായ വിനിമയങ്ങൾ നടത്തണമെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു.റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും സമാനമായ അഭിപ്രായ പ്രകടനമാണ് നടത്തിയത്. വ്യാപാരത്തിൽ പലതരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്റർനാഷണൽ ട്രേഡ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. ആഗോള തലത്തിൽ വളർച്ചയ്ക്കായി ബ്രിക്സ് പുതിയ ഒരു പ്ലാറ്റ്ഫോം വികസിപ്പിക്കേണ്ടതാണെന്നും പുടിൻ പറഞ്ഞു.ബ്രിക്സ് ലോക്കൽ കറൻസികൾ ഉപയോഗിച്ചുള്ള ക്രോസ് ബോർഡർ പേയ്മെന്റുകൾക്ക് മുൻഗണന നൽകുമെന്നും, ദേശീയ താല്പര്യങ്ങൾക്കായിരിക്കും പ്രഥമ സ്ഥാനമെന്നും ബ്രിക്സ് ഫിനാൻസ് മിനിസ്റ്റേഴ്സ് & സെൻട്രൽ ബാങ്ക് ഗവർണേഴ്സ് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
Read News


