BUSINESS
എസ്.ബി.ഐക്ക് ബമ്പർ; വെറും 80 പൈസയ്ക്ക് വാങ്ങിയ NSE ഓഹരി, 223025% ലാഭത്തിൽ 1785 രൂപയ്ക്ക് IPO വില്പന

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) ഐ.പി.ഒ നടക്കാനിരിക്കുമ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഭീമമായ നേട്ടമുണ്ടാക്കാൻ സാധ്യത. ഇന്ത്യൻ ഐ.പി.ഒ വിപണിയിലെ തന്നെ ഏറ്റവും വലിയ ലാഭമാണ് ബാങ്കിന് ലഭിക്കാൻ സാധ്യത. കേവലം 80 പൈസയ്ക്കാണ് (Weighted Average Cost) എസ്.ബി.ഐ എൻ.എസ്.ഇ ഓഹരികൾ സ്വന്തമാക്കിയിരുന്നത്. ഒരു ഓഹരിക്ക് 1,785 രൂപ എന്ന നിരക്കിൽ 15,969,410 എൻ.എസ്.ഇ ഓഹരികളാണ് എസ്.ബി.ഐ ഐ.പി.ഒ വഴി വില്പന നടത്തുന്നത്. പ്രൈസ് ബാൻഡിന്റെ ഉയർന്ന പരിധി കണക്കാക്കുമ്പോൾ 2,850 കോടി രൂപയുടെ ലാഭം, അതായത് 223,025% നേട്ടമാണ് എസ്.ബി.ഐക്കുണ്ടാവുക.1,700 രൂപ മുതൽ 1,758 രൂപ വരെയുള്ള പ്രൈസ് ബാൻഡിലാണ് 22,562 കോടി രൂപയുടെ ഐ.പി.ഒ നടക്കുക. ഇഷ്യു, പൂർണമായും ഓഫർ ഫോർ സെയിൽ (OFS) അടിസ്ഥാനത്തിലാണ്.ഐ.പിഒയ്ക്ക് മുമ്പ് 79,847,050 ഓഹരികളാണ് എസ്.ബി.ഐ ഹോൾഡ് ചെയ്യുന്നത്. ഇത് 3.23% ഓഹരി പങ്കാളിത്തമാണ്. ഐ.പി.ഒ വഴി സാധ്യമായ അത്രയും ഓഹരികൾ വില്പന നടത്തിയാൽപ്പോലും അത് ആകെ ഷെയർ ഹോൾഡിങ്ങിന്റെ അഞ്ചിൽ ഒരു ഭാഗം മാത്രമായിരിക്കും. അതായത് 63.88 ദശലക്ഷം ഓഹരികൾ എസ്.ബി.ഐയുടെ കൈവശം ബാക്കിയുണ്ടാകും. ഐ.പി.ഒയുടെ അപ്പർ പ്രൈസ് ബാൻഡ് കണക്കാക്കിയാൽപ്പോലും ഇത് 11,400 കോടി രൂപയുടെ മൂല്യമാണ്.നേട്ടമുണ്ടാക്കാൻ മറ്റ് ഗ്രൂപ്പുകളുംഎസ്.ബി.ഐ ക്യാപിറ്റൽ മാർക്കറ്റ്സ് 8,780,590 ഓഹരികളാണ് ഓഫർ ചെയ്യുന്നത്. ഓഹരിയൊന്നിന് 0.38 രൂപയ്ക്ക് വാങ്ങിയ ഷെയറുകളാണിവ. ഇതിൽ നിന്ന് 1,567 കോടി രൂപയുടെ ലാഭമാണുണ്ടാവുക. ഇത് 4,69,637% റിട്ടേണാണ്.ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി 10.5 ദശലക്ഷം എൻ.എസ്.ഇ ഓഹരികളാണ് വില്പന നടത്തുക. 0.32 രൂപയ്ക്ക് സ്വന്തമാക്കിയ ഓഹരികളാണ് അപ്പർ പ്രൈസ് ബാൻഡായ 1,785 രൂപയ്ക്ക് വില്പന നടത്തുക. ഇത് 5,57,713% ലാഭമാണ്. ഇത്തരത്തിൽ 1,874 കോടി രൂപയുടെ നേട്ടമാണുണ്ടാവുക.സമാനമായി, സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 3,87,943%, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി 3,56,900%, ബാങ്ക് ഓഫ് ബറോഡ 3,30,456%, ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 33,835% എന്നിങ്ങനെയും നേട്ടമുണ്ടാക്കും.കണക്കുകൾ ഇങ്ങനെയെങ്കിലും, എത്രത്തോളം ഓഹരികൾ വില്പന നടന്നു, ബാധകമായ നികുതി, ഓഫർ അധിഷ്ഠിത ചെലവുകൾ എന്നിവ കൂടി ഉൾപ്പെട്ടതായിരിക്കും അന്തിമ ലാഭം. ഇഷ്യുവിന് ശേഷം എൻ.എസ്.ഇയുടെ മാർക്കറ്റ് ക്യാപ് ഏകദേശം 4.4 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് കണക്കാക്കുന്നത്.Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
Read News


