BUSINESS

കായൽ ടൂറിസത്തിനും സ്പോർട്സ് ഫിഷിങ്ങിനും ഇനി ‘പുതിയ മുഖം’; ഇത് മലയാളി ബോട്ട്, ‘തുടക്കം’ കുറിച്ച് പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റിയ അഭിലാഷ് ടോമി


കൊച്ചി∙ ഞാറയ്ക്കൽ കേന്ദ്രമായി എംകെൽ മറീൻ രൂപകൽപനചെയ്ത 5 ഫ്ലാഗ്‌ഷിപ് വാട്ടർക്രാഫ്റ്റ് ലൈനുകൾ പുറത്തിറക്കി. പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റിയ നാവികസേന മുൻ കമാൻഡർ അഭിലാഷ് ടോമി ഉദ്ഘാടനം നിർവഹിച്ചു. നേവൽ ആർക്കിടെക്റ്റും എംകെൽ മറീൻ സ്ഥാപകനുമായ ജോസ് ബാബു മാളിയേക്കലിന്റെ നേതൃത്വത്തിലാണ് അത്യാധുനിക കോംപസിറ്റ് റെസിൻ സാങ്കേതികവിദ്യയിൽ യാനങ്ങൾ നിർമിച്ചത്. ടൂറിങ് ആൻഡ് എക്സ്പിഡീഷൻ കയാക്കുകൾ, വേലോർ പവർബോട്ട് സീരീസ് തുടങ്ങിയവയാണു ലോഞ്ച് ചെയ്‌തത്. കായൽ ടൂറിസം, സ്‌പോർട്സ് ഫിഷിങ്, റിസോർട്ട് ആവശ്യങ്ങൾ എന്നിവയ്ക്കെല്ലാം ഉതകുന്നതാണു ലോകനിലവാരത്തിൽ ഡിസൈൻ ചെയ്ത ബോട്ടുകളെന്നു ജോസ് ബാബു മാളിയേക്കൽ പറഞ്ഞു.ഓസ്ട്രേലിയയിലെ പെർത്ത് ആസ്ഥാനമായ ബി ആൻഡ് ജി യാട്ട് ഡിസൈനുമായി കമ്പനി കരാറിലെത്തി. പ്രശസ്ത ഡിസൈനർ റോബർട്ടോ ബാരോസ് രൂപകൽപന ചെയ്ത രണ്ട് സിഗ്നേച്ചർ സെയ്‌ലിങ് യാട്ടുകൾ നിർമിച്ച് വിപണനം ചെയ്യാനുള്ള അവകാശം ഇനി എംകെൽ മറീനായിരിക്കും. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യൻ രാജ്യങ്ങൾ, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് കയറ്റുമതിയും ലക്ഷ്യമിടുന്നു.


Travel ⏭️

Back to top button