ഭീമൻ റിഫൈനറികൾ ഇന്ത്യയുടെ കരുത്ത്; ചൈനയോട് മുട്ടാൻ വെനസ്വേല ഹെവി ക്രൂഡ് ഹെവി ഡിസ്കൗണ്ടിൽ, പുതിയ നീക്കങ്ങൾ

India Venezuela Crude Import : ഇന്ത്യ വെനസ്വേല ഉൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ. ഇത്തരം ഹെവി ക്രൂഡ് പ്രൊസസ് ചെയ്യാൻ ശേഷിയുള്ള റിഫൈനറികൾ ഇന്ത്യയിലുണ്ട്എണ്ണ ഇറക്കുമതിയിൽ ഇന്ത്യയുടെ വൈവിദ്ധ്യവൽക്കരണംഇറാൻ സംഘർഷവും, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തടസ്സങ്ങളും കാരണം ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി വൈവിദ്ധ്യവൽക്കരിക്കുന്നതായി കണക്കുകൾ. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യ, ലാറ്റിൻ അമേരിക്കയിൽ നിന്ന് കൂടുതൽ അസംസ്കൃത എണ്ണ എത്തിക്കുന്നതായി ഷിപ് ട്രാക്കിങ് ഏജൻസിയായ ‘കെപ്ലർ’ നൽകുന്ന ഷിപ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. വെനസ്വേലയുടെ ഹെവി ക്രൂഡ് വലിയ വിലക്കുറവിൽ ലഭിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. ഇവ പ്രൊസസ് ചെയ്യാൻ ശേഷിയുള്ള സങ്കീർണമായ റിഫൈനറികൾ ഇന്ത്യയിലുണ്ട്. ചൈനയുടെ റഷ്യൻ ഇന്ധന ഇറക്കുമതി വർധിക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് വെനസ്വേലയിലെ ക്രൂഡ് ഇത്തരത്തിൽ നേട്ടമായി മാറുന്നത്കണക്കുകൾ പ്രകാരം ഈ ആഗസ്റ്റിൽ വെനസ്വേലയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതിയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ വെനസ്വേല ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഇറക്കുമതി നടത്തുന്ന നാലാമത്തെ വലിയ രാജ്യമായി മാറി. വെനസ്വേലയിൽ നിന്നുള്ള ഇന്ധന വിതരണം പ്രതിദിനം ഏകദേശം 4,44,000 ബാരലിൽ എത്തി നിൽക്കുകയാണ്. ഇത് ഇറാഖ് (1,18,000 bpd), അമേരിക്ക (1,53,000 bpd) എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയേക്കാൾ കൂടുതലാണ്.യു.എസ് ഉപരോധങ്ങളിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് ഏപ്രിൽ മാസത്തിൽ വെനസ്വേലയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ പുനരാരംഭിച്ചിരുന്നു. ഇതിന് ശേഷം ഇന്ത്യയുടെ എണ്ണ വിതരണ ശൃംഖലയിൽ ആ രാജ്യത്തിന്റെ പങ്കാളിത്തം വേഗത്തിൽ ഉയരുകയാണ്. പശ്ചിമേഷ്യൻ റൂട്ടുകളിലെ സുരക്ഷാ ഭീഷണിയുംസ ചരക്കുകൂലിയുടെ വർദ്ധനവും കാരണം റിലയൻസ് ഇൻഡസ്ട്രീസ്, നയാര എനർജി തുടങ്ങിയ ഇന്ത്യൻ റിഫൈനറികൾ വെനസ്വേല, ബ്രസീൽ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂഡോയിൽ പർച്ചേസ് വർധിപ്പിച്ചു.അതേ സമയം റഷ്യൻ എണ്ണയെ ഇന്ത്യ വലിയ തോതിൽ ആശ്രയിക്കുന്നത് തുടരുന്നുമുണ്ട്. ആഗസ്റ്റിൽ പ്രതിദിനം ഏകദേശം 20 ലക്ഷം ബാരലുകളുമായി റഷ്യ തന്നെയാണ് ഇന്ത്യയുടെ പ്രധാന എണ്ണ ഇറക്കുമതി രാജ്യമായി തുടരുന്നത്.വെനസ്വേലയിൽ നിന്ന് ലഭിക്കുന്നത് പ്രധാനമായും ഹെവി ക്രൂഡോയിൽ ഗ്രേഡുകളാണ്. ഇവ സംസ്കരിക്കാൻ കൂടുതൽ സങ്കീർണ്ണമായ സാങ്കേതികവിദ്യ ആവശ്യമുള്ളതിനാൽ, ആഗോള വിപണിയിൽ വിലക്കുറവിൽ ലഭിക്കും. ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് റിഫൈനറി, വഡിനാറിലുള്ള നയാര എനർജി എന്നീ വൻകിട ഇന്ത്യൻ റിഫൈനറികൾക്ക് ഇത്തരം ഹെവി ക്രൂഡ് ഉയർന്ന കാര്യക്ഷമതയോടെ സംസ്കരിച്ച് പെട്രോളും ഡീസലുമാക്കാനുള്ള ശേഷിയുണ്ട്.ശിവദേവ് സി.വി നെ കുറിച്ച് ശിവദേവ് സി.വി Digital Content Producerആകെ 12 വർഷത്തെ പ്രവൃത്തി പരിചയം
ഓഹരി വിപണി, മ്യൂച്വൽ ഫണ്ട്, എം.എസ്.എം.ഇ എന്നീ മേഖലകളിൽ വൈദഗ്ധ്യം
വിദ്യാഭ്യാസ യോഗ്യത സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടർ സോഫ്റ്റ് വെയർ പ്രൊഫഷണൽ ഡിപ്ലോമയും
ഏറ്റവുമധികം താല്പര്യമുള്ള മേഖല ഓഹരി വിപണിയിൽ ഓപ്ഷൻസ്, സ്റ്റോക്ക് ഓപ്ഷൻസ് ട്രേഡിങ്
https://malayalam.economictimes.com/sivadev-cv/author/479257952.cms
ശിവദേവ് സി.വി
ശിവദേവ് സി.വി, ഇക്കണോമിക് ടൈംസ് മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസറാണ്. മാധ്യമ മേഖലയിൽ 5 വർഷവും, മാസ് കമ്മ്യൂണിക്കേഷൻ അധ്യാപന രംഗത്ത് 9 വർഷവും പ്രവർത്തന പരിചയം. 2022 ജൂണിലാണ് ശിവദേവ് ടൈംസ് ഗ്രൂപ്പിന്റെ ഭാഗമായത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ഒരു പതിറ്റാണ്ടിലധികമായി ട്രേഡിങ്/ഇൻവെസ്റ്റ്മെന്റ് നടത്തി വരുന്നു. കോട്ടയത്ത് ദീപിക ദിനപ്പത്രത്തിൽ എഡിറ്റോറിയൽ വിഭാഗത്തിൽ ചേർന്നു കൊണ്ടാണ് കൊണ്ടാണ് 2011ൽ കരിയർ ആരംഭിക്കുന്നത്. പിന്നീട് മാതൃഭൂമി ദിനപ്പത്രത്തിൽ സബ് എഡിറ്റർ/റിപ്പോർട്ടർ തസ്തികകളിൽ പ്രവർത്തിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റിലും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയായി ദീർഘകാലം ചുമതല വഹിച്ചു. 2024ൽ ടൈംസ് ഗ്രൂപ്പ് ‘ന്യൂസ് മേക്കർ അവാർഡ്’ (ബിസിനസ് ചാമ്പ്യൻ) ലഭിച്ചു.Read More
Read News
