BUSINESS

3 മാസത്തില്‍ 45% വര്‍ധന, ക്രൂഡ് വില 100 ഡോളര്‍ കടന്നു; ഇന്ത്യ നേരിടുന്ന വെല്ലുവിളികളും പ്രതിരോധ തന്ത്രങ്ങളും


Brent Crude India: ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്ന് കുതിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 45 ശതമാനത്തിന്റെ കൂറ്റന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യന്‍ യുദ്ധവും വിതരണ തടസങ്ങളും കാരണമുണ്ടായ ഈ വിലക്കയറ്റം ഇന്ത്യയില്‍ കടുത്ത പണപ്പെരുപ്പ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് ആര്‍ബിഐ പണനയവും വ്യക്തമാക്കുന്നു. അതേസമയം റഷ്യന്‍ ക്രൂഡ് ഇറക്കുമതിയും, രൂപയിലുള്ള വ്യാപാരവും ശക്തമാക്കി തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.വില കുതിക്കുന്നുറിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ മൂന്നു മാസത്തിനിടെ ആഗോള വിപണിയില്‍ 45% വര്‍ധനയാണ് എണ്ണവിലയില്‍ രേഖപ്പെടുത്തിയത്. നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ (Brent Crude) വില ബാരലിന് 101.51 ഡോളറും, യു.എസ് WTI ക്രൂഡ് വില ബാരലിന് 90.30 ഡോളറുമാണ്. വിതരണ തടസങ്ങളും, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും കാരണമണ് വില കുതിക്കുന്നത്. ഹോര്‍മുസ് തടസവും, റഷ്യന്‍ യുദ്ധവും വിലയെ സാരമായി ബാധിച്ചു.വില വര്‍ധനയ്ക്കുള്ള പ്രധാന കാരണങ്ങള്‍മെക്‌സിക്കോ ഉള്‍ക്കടലിലെ ചുഴലിക്കാറ്റ് ഭീഷണിയാണ് എണ്ണവിപണി നേരിടുന്ന ഏറ്റവും പുതിയ പ്രതിസന്ധി. യു.എസിലെ ചുഴലിക്കാറ്റ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിന്റെ 15% വും, സ്വാഭാവിക വാതക ഉല്‍പ്പാദനത്തിന്റെ 5% വും വരുന്ന ഓഫ്ഷോര്‍ കേന്ദ്രങ്ങളെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.സൗദി അറേബ്യന്‍ വിമാനത്താവളങ്ങള്‍ക്ക് (ജിസാന്‍, നജ്‌റാന്‍) നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണങ്ങളും, മിഡില്‍ ഈസ്റ്റിലെ വ്യോമാക്രമണങ്ങളും എണ്ണവിപണിയെ ബാധിച്ചു.ചെങ്കടല്‍ വഴിയുള്ള ചരക്കുകടത്തിന് തടസം നേരിടുന്നത് ഇന്‍ഷുറന്‍സ് ചെലവുകളും, ഷിപ്പിംഗ് നിരക്കുകളും ഉയര്‍ത്തുന്നു. യു.എസും ഇറാനും തമ്മിലുള്ള ദീര്‍ഘകാല പിരിമുറുക്കങ്ങളും, പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യവും വിപണിയില്‍ ആശങ്ക നിലനിര്‍ത്തുന്നു.ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികള്‍എണ്ണവിലക്കയറ്റം മൂലം ഇന്ത്യ ഉയര്‍ന്ന ഇറക്കുമതിച്ചെലവ് നേരിടുന്നു. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85% -ത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് എണ്ണവില 100 ഡോളര്‍ കടക്കുന്നത് വന്‍ സാമ്പത്തിക ബാധ്യതയ്ക്ക് വഴിവയ്ക്കുന്നു.ഇന്ധനവില വര്‍ധിക്കുന്നത് ഗതാഗതച്ചെലവ് കൂട്ടുകയും നിത്യോപയോഗ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യുന്നു. എണ്ണ വാങ്ങാന്‍ കൂടുതല്‍ ഡോളര്‍ ആവശ്യമുള്ളതിനാല്‍ രൂപയുടെ മൂല്യം കുറയുന്നതും വെല്ലുവിളി തന്നെയാണ്. ഇന്ത്യയുടെ വിദേശ കരുതല്‍ ധനശേഖരത്തെയും ഇതു ബാധിക്കുന്നു. കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കുകയും ചെയ്യുന്നു.ഇന്ത്യയുടെ പുതിയ എണ്ണ തന്ത്രങ്ങള്‍ ഇറക്കുമതി സ്രോതസുകളുടെ വൈവിധ്യവല്‍ക്കരണമാണ് ഇന്ത്യ തേടുന്നത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് പുറമെ റഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്ക എന്നിവടങ്ങളില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ എത്തിക്കുന്നു. വിപണിയിലെ വില വര്‍ധന പ്രതിരോധിക്കാന്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന റഷ്യന്‍ ക്രൂഡ് ഓയിലും, വെനിസ്വേലന്‍ ക്രൂഡ് കൂടുതലായി ഉപയോഗപ്പെടുത്തുന്നു. യു.എസ് ഡോളറിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ രൂപ- ദിര്‍ഹം, രൂപ- റൂബിള്‍ തുടങ്ങിയ പ്രാദേശിക കറന്‍സി വിനിമയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അടിയന്തര ഘട്ടങ്ങള്‍ തരണം ചെയ്യുന്നതിനായി കരുതല്‍ ശേഖര ശേഷി വര്‍ധിപ്പിക്കുന്ന തന്ത്രവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് പുരോഗമിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ (EV), എഥനോള്‍ ബ്ലെന്‍ഡിംഗ്, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവ വേഗത്തിലാക്കി ഫോസില്‍ ഇന്ധന ആശ്രിതത്വം കുറയ്ക്കാനുള്ള ശ്രമവും തകൃതിയാണ്.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍വിദഗ്ധരുടെ അഭിപ്രായത്തില്‍ ആഗോള എണ്ണവില ബാരലിന് 120 ഡോളര്‍ വരെ എത്താം. ചെങ്കടലിലെയും മിഡില്‍ ഈസ്റ്റിലെയും കപ്പല്‍ ഗതാഗത തടസങ്ങള്‍ രൂക്ഷമായാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് (Goldman Sachs) മുന്നറിയിപ്പ് നല്‍കുന്നു. വിതരണം സാധാരണ നിലയിലായാല്‍ വില 80 ഡോളറിലേക്ക് താഴാമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.ആഗോള വില വര്‍ധന ക്രൂഡ് ഓയിലിനേക്കാള്‍ റിഫൈന്‍ഡ് ഉല്‍പ്പന്നങ്ങളുടെയും (ഡീസല്‍/ ഗ്യാസ്) വിതരണത്തെയാകും കൂടുതല്‍ ബാധിക്കുക. ഇന്ത്യ പണപ്പെരുപ്പ സമ്മര്‍ദ്ദം അറിഞ്ഞു തുടങ്ങിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര തന്നെ പണനയ യോഗത്തില്‍ വ്യക്തമാക്കി കഴിഞ്ഞു. തുടര്‍ന്ന് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.50% ആക്കി.


Read News

Back to top button