NEWS

സ്ത്രീകൾക്ക് മാസം 2500 രൂപയും 3000 രൂപയും കിട്ടും; അന്നപൂർണ യോജനയും ലക്ഷ്മി യോജനയും, വിശദാംശം ഇങ്ങനെ


തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് രാഷ്ട്രീയ പാർട്ടികൾ ഏറ്റവുമധികം ശ്രദ്ധിച്ചത് സ്ത്രീ വോട്ടർമാരെ ഒപ്പംകൂട്ടാനായിരുന്നു. അധികാരത്തിലേറിയാൽ സ്ത്രീകൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന വാഗ്ദാനങ്ങൾ‌ നൽകാനും അവർ ശ്രമിച്ചു. അധികാരം പിടിച്ചവർ ഒന്നും മറന്നിട്ടില്ല. നടപ്പാക്കുന്ന പദ്ധതികളിൽ ഏറ്റവും ശ്രദ്ധനേടിയ രണ്ടെണ്ണമാണ് – ലക്ഷ്മി യോജനയും അന്നഃപൂർണ യോജനയും. സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം നിശ്ചിതതുക വീതം നേരിട്ട് നൽകുന്ന പദ്ധതികളാണിത്.അർഹരായ വനിതകൾക്ക് മാസം 3000 രൂപവീതം നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്ന പദ്ധതിയാണ് അന്നഃപൂർണ യോജന. 25നും 60നും ഇടയിൽ പ്രായമുള്ളവരാണ് യോഗ്യർ. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് പ്രതിമാസം തുകയെത്തുക. സംസ്ഥാനത്തെ യോഗ്യരായ 1.45 കോടി വനിതകൾക്കായി ബംഗാൾ സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണിത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പദ്ധതി.കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടരലക്ഷം രൂപ കവിയരുത്. ഡൽഹിയിലെ വോട്ടർ ആയിരിക്കണം. മാത്രമല്ല, കഴിഞ്ഞ 10 വർഷമായി ഡൽഹിയിൽ താമസിക്കുന്നയാളുമാകണം. മൂന്നിലധികം കുട്ടികളുള്ളവർ പദ്ധതിയിൽ ചേരാൻ യോഗ്യരല്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇത് ഒട്ടേറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവച്ചെങ്കിലും വ്യവസ്ഥകളിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. സർക്കാരിൽ നിന്ന് മറ്റ് സമാന ആനുകൂല്യങ്ങൾ പറ്റുന്നവർ, ആദായനികുതിയോ ജിഎസ്ടിയോ അടയ്ക്കുന്നവർ, സർക്കാർ ഉദ്യോഗസ്ഥർ, പ്രതിമാസം 2400 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്നവർ തുടങ്ങിയവരും പദ്ധതിയിൽ ചേരാൻ യോഗ്യരല്ല.


Fashion ⏭️

Back to top button