NEWS
ഭീകരാക്രമണശ്രമത്തെ അപലപിച്ച് യുഎസ്; സ്മിത് മച്ഛാറിന് യുഎസ് ജനപ്രതിനിധി സഭയുടെ ആദരം

ദുബായ്/വാഷിങ്‌ടൻ ∙ ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ഭീകരാക്രമണശ്രമം ജീവൻ പണയംവച്ചു തടഞ്ഞ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് യുഎസ് ജനപ്രതിനിധി സഭയുടെ ആദരം. ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ഭീകരാക്രമണശ്രമം ജീവൻ പണയംവച്ചു തടഞ്ഞ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛ്ചാറിന്റെ അസാമാന്യ ധീരതയെയും സമയോചിതമായ ഇടപെടലിനെയും പ്രശംസിച്ചുകൊണ്ട് യുഎസ് ജനപ്രതിനിധികളായ ജോഷ് ഗോട്ടൈമർ, ഡോൺ ബേക്കൺ, മൈക്കൽ മക്കോൾ എന്നിവരാണ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചത്.മച്ഛ്ചാറിറിനൊപ്പം വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും സേവനത്തെ പ്രമേയം അഭിനന്ദിക്കുകയും ഭീകരാക്രമണശ്രമത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. സെപ്റ്റംബർ 30-നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. യാത്രയ്ക്കിടെ വിമാനത്തിന്റെ കോക്പിറ്റിൽ സഹപൈലറ്റ് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന കോടാലിയുമായി മച്ഛ്ചാറിിനു നേരെ ആക്രമണം നടത്തുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ സഹപൈലറ്റ് ശ്രമിച്ചതോടെ 30 സെക്കൻഡിനുള്ളിൽ വിമാനം 14,000 അടിയിലേറെ താഴേക്ക് പതിച്ചു.ഗുരുതരമായി പരുക്കേറ്റിട്ടും ധീരമായി ചെറുത്തുനിന്ന മച്ഛാർ തന്റെ അവസാന ഊർജ്ജവും സംഭരിച്ച് കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്തു.
Fashion ⏭️




