BUSINESS
പിഎം സോളാര്‍ ഏറ്റെടുത്ത മലയാളികള്‍ക്ക് കേന്ദ്രത്തിന്റെ ബോണസ്; പുറത്തുനിന്നുള്ള വിലകൂടിയ വൈദ്യുതിക്ക് കെഎസ്ഇബിക്ക് വിടപറയാം

Rooftop Solar Kerala: വേനല്‍ച്ചൂടിലും, രാത്രികളിലും വൈദ്യുതി തടസമില്ലാതെ ഒരു ഉറക്കം മലയാളികള്‍ക്ക് അധികം വൈകാതെ സാധ്യമായേക്കും. കേന്ദ്ര സര്‍ക്കാരിന്റെ പിഎം സോളര്‍ പദ്ധതി ഏറ്റെടുത്ത കേരളത്തിന് പിഎം ധാര സ്‌കീം അധിക ബോണസ് ആകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പുനരുപയോഗ ഊര്‍ജ്ജത്തെ കാര്യക്ഷമമായി സംഭരിച്ച് വൈദ്യുതി ക്ഷാമത്തിന് പരിഹാരം കണാന്‍ കെഎസ്ഇബിക്ക് സാധിച്ചേക്കും. സംസ്ഥാനത്തിന് മുന്നില്‍ വന്‍തോതിലുള്ള ഹരിത തൊഴിലവസരങ്ങള്‍ തുറന്നുവെക്കുകയാണ് ഈ പദ്ധതികള്‍.എന്താണ് പിഎം ധാര പദ്ധതി PM-DHARA (PM-Developing Harmonized and Accelerated Renewable-energy Access) എന്നത് സംസ്ഥാനങ്ങള്‍ക്കുള്ളിലെ വൈദ്യുതി പ്രസരണ ശൃംഖല അത്യാധുനികമായി നവീകരിക്കാനും, പുനഃരുപയോഗ ഊര്‍ജ്ജ വിനിയോഗം കാര്യക്ഷമമാക്കാനും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ്. മേല്‍ക്കൂര സോളാര്‍ പദ്ധതി വഴി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജം മികച്ച രീതിയില്‍ സംഭരിക്കാന്‍ സാധിക്കാത്തതാണ് കെഎസ്ഇബി നേരിടുന്ന പ്രധാന പ്രശ്‌നം.സംസ്ഥാനങ്ങളിലെ ട്രാന്‍സ്മിഷന്‍ ഏജന്‍സികള്‍ വഴി കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്ന പിഎം ധാര അതിനാല്‍ തന്നെ കെഎസ്ഇബിക്ക് വലിയ നേട്ടമാകും. 2032- 33 സാമ്പത്തിക വര്‍ഷത്തോടെ പദ്ധതി ഘട്ടങ്ങളായി പൂര്‍ത്തിയാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങള്‍ വരുന്നതോടെ, വൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന സമയത്ത് അത് സംഭരിച്ചുവെക്കാനും, വേനല്‍ക്കാലത്തും വൈദ്യുതി ഉപഭോഗം കൂടുന്ന രാത്രി സമയങ്ങളിലും അത് ഉപയോഗിക്കാനും കഴിയുൃം.പിഎം ധാരയും പിഎം സോളാറും: കേരളത്തിന്റെ സാധ്യതകള്‍ജലവൈദ്യുതിയെ മാത്രം പ്രധാനമായി ആശ്രയിക്കുന്ന രീതിയില്‍ നിന്ന് കേരളത്തിന് മാറാന്‍ സാധിക്കും. സൗരോര്‍ജ്ജവും കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജവും കാര്യക്ഷമമായി വിനിയോഗിക്കാന്‍ കേരളത്തിന് സാധിക്കും. കേരളത്തിലെ കാലപ്പഴക്കം ചെന്ന ട്രാന്‍സ്മിഷന്‍ ലൈനുകള്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കാന്‍ പദ്ധതി വഴിതുറക്കും. കൂടാതെ വരുന്ന ബാറ്ററി ഊര്‍ജ്ജ സംഭരണം (BESS) മേല്‍ക്കൂര സോളാര്‍ പദ്ധതിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും.പിഎം സോളാര്‍ ഉപഭോക്താക്കള്‍ക്ക് പിഎം ധാര നല്‍കുന്ന നേട്ടങ്ങള്‍മേല്‍ക്കൂര സോളാര്‍ (Rooftop Solar) വഴി ഉപഭോക്താക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന അധിക വൈദ്യുതി തടസങ്ങളില്ലാതെ KSEB ഗ്രിഡിലേക്ക് നല്‍കാന്‍ പിഎം ധാര വഴിയൊരുക്കും. കൂടാതെ പിഎം ധാര സ്‌കീം ഗ്രിഡ് സ്ഥിരതയും, വോള്‍ട്ടേജ് നിയന്ത്രണവും കാര്യക്ഷമമാക്കും. ഇത് വ്യാപകമായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ പരിഹരിച്ച് വൈദ്യുതി വിതരണം സുഗമമാക്കും. സോളാര്‍ പാനലുകളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി പാഴായിപ്പോകാതെ ബാറ്ററി സ്റ്റോറേജ് വഴി പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താമെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. അധിക വൈദ്യുതി കൂടുതല്‍ വരുമാനത്തിലേയ്ക്ക് വഴിവയ്ക്കും.കെ.എസ്.ഇ.ബിക്ക് അനുഗ്രഹംനിലവില്‍ കടുത്ത വൈദ്യുതി ക്ഷാമം നേരിടുകയാണ് കേരളം. പുറത്തുനിന്ന് വൈദ്യുതി കണ്ടെത്താന്‍ പോലും കെഎസ്ഇബിക്ക് സാധിക്കുന്നില്ല. പിഎം ധാര നടപ്പാക്കുന്നതോടെ വേനല്‍ക്കാലത്തും, രാത്രി സമയങ്ങളിലെ ഉയര്‍ന്ന ഉപഭോഗ വേളകളിലും സംഭരിച്ചുവെച്ച വൈദ്യുതി ഉപയോഗിച്ച് ക്ഷാമം പരിഹരിക്കാം.ഇതോടെ ഉയര്‍ന്ന വില നല്‍കി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ, സ്വകാര്യ കമ്പനികളില്‍ നിന്നോ വൈദ്യുതി വാങ്ങുന്നത് കുറയ്ക്കാന്‍ KSEB-ക്ക് സാധിക്കും. ട്രാന്‍സ്മിഷന്‍ ലൈനുകള്‍ നവീകരിക്കുന്നതിലൂടെ പ്രസരണ വേളയില്‍ ഉണ്ടാകുന്ന ഊര്‍ജ്ജ നഷ്ടം ഗണ്യമായി കുറയ്ക്കാനും കഴിയും.കേരളത്തില്‍ മറഞ്ഞിരിക്കുന്ന അവസരങ്ങള്‍ ഈ പദ്ധതി വഴി സോളാര്‍, ബാറ്ററി സ്റ്റോറേജ്, ഗ്രിഡ് മെയിന്റനന്‍സ്, സ്മാര്‍ട്ട് ഗ്രിഡ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ വന്‍തോതില്‍ സാങ്കേതിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാം. ഇ-മോബിലിറ്റി വികസനവും കാണാതെ പോകരുത്. ശക്തമായ ഗ്രിഡും സ്റ്റോറേജ് സംവിധാനവും വരുന്നതോടെ സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹന (EV) ചാര്‍ജിംഗ് ശൃംഖലകള്‍ വിപുലീകരിക്കല്‍ എളുപ്പമാകും. മഴക്കാലത്തെ ജലവൈദ്യുതിയും, വേനല്‍ക്കാലത്തെ സോളാര്‍ ഊര്‍ജ്ജവും കൂട്ടിച്ചേര്‍ത്ത് കേരളത്തിന് മാതൃകാപരമായ ഒരു ഹൈബ്രിഡ് ഊര്‍ജ്ജ മാതൃക (Hybrid Energy Model) കെട്ടിപ്പടുക്കാം.
Read News




