BUSINESS

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ കളി മാറ്റി ഇന്ത്യ; സാധാരണക്കാർക്ക് വൻ ആശ്വാസം, സെപ്റ്റംബർ വരെ എൽഎൻജി ഭീഷണിയില്ല


India Fuel Move: പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടെ ഇന്ത്യയുടെ വാതക- ഊർജ ഡിമാൻഡ് കണക്കിലെടുത്ത് പുതിയ കരുക്കൾ നീക്കി ഇന്ത്യ. ശൈത്യകാലത്തെ യൂറോപ്യൻ ഡിമാൻഡ് മുൻകൂട്ടിക്കണ്ടാണ് ഇന്ത്യ കളി മാറ്റി കളിച്ചത്. ഹോർമുസ് പ്രതിസന്ധിക്കിടയിലും സെപ്റ്റംബർ വരെയുള്ള എൽഎൻജി വിതരണം ഉറപ്പാക്കിയിരിക്കുകയാണ് രാജ്യം. ഈ തന്ത്രപരമായ നീക്കം രാജ്യത്തെ സിഎൻജി, പാചകവാതക വില വർധനകളിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുമെന്ന് വിദഗ്ധർ പറയുന്നു. പശ്ചിമേഷ്യയിലെ യുദ്ധവും ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) കപ്പൽ ഗതാഗത തടസവും കാരണം പരമ്പരാഗത വിതരണക്കാരിൽ നിന്നുള്ള എൽഎൻജി (LNG – Liquefied Natural Gas) ഇറക്കുമതി വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തെ വളരെ തന്ത്രപരമായാണ് ഇന്ത്യ കൈകാര്യം ചെയ്തിരിക്കുന്നത്.സാധാരണക്കാർക്ക് നേട്ടമാകുന്നത് എങ്ങനെ?സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) വഴി വീടുകളിൽ ലഭിക്കുന്ന പൈപ്പ് വഴിയുള്ള പാചകവാതകത്തിന്റെയും (PNG), വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന സിഎൻജിയുടെയും (CNG) വില വർധിക്കാതെ പിടിച്ചു നിർത്താൻ ഇതുവഴി സാധിക്കും. സാധാരണക്കാരുടെ യാത്രാ- പാചക ചിലവുകൾ വരുതിയിൽ നിർത്തുന്നതുവഴി പണപ്പെരുപ്പ ആശങ്കകൾ കൂടിയാണ് ശമിക്കുന്നത്. ഇന്ത്യയിൽ എൽഎൻജിയുടെ പ്രധാന ഉപഭോക്താക്കൾ രാസവള നിർമ്മാണ കേന്ദ്രങ്ങളാണ്. എൽഎൻജി ഉറപ്പാ്ക്കിയതോടെ വളം ക്ഷാമം ഒഴിവാക്കാനും, കാർഷിക മേഖലയെ സഹായിക്കാനും, ഭക്ഷ്യവിലക്കയറ്റം തടയാനും സാധിക്കും. ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ പ്ലാന്റുകൾക്കും ഈ തന്ത്രപരമായ മാറ്റം ഏറെ ഗുണം ചെയ്യും.മുൻകൂട്ടി എറിഞ്ഞ് ഇന്ത്യപൊതുവേ ശൈത്യകാലത്ത് യൂറോപ്യൻ രാജ്യങ്ങൾ വൻതോതിൽ എൽഎൻജി വാങ്ങുന്നതാണ് ട്രെൻഡ്. ഇത് ആഗോളതലത്തിൽ വില കുതിച്ചുയരാൻ കാരണമാകും. ഇക്കാര്യങ്ങൾ മുൻകൂട്ടി കണ്ട് വിതരണക്കാരുമായി മുൻകൂട്ടി കരാറിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇതുവഴി എൽഎൻജിയുടെ വരവും, താരതമ്യേന മികച്ച വിലയും ഉറപ്പാക്കാൻ സാധിച്ചു. വില താരതമ്യേന കുറവുള്ള സമയത്ത് സ്‌പോട്ട് മാർക്കറ്റിൽ നിന്നും ഇന്ത്യ ആവശ്യമായ എൽഎൻജി മുൻകൂട്ടി വാങ്ങി ശേഖരിച്ചു.ഇന്ത്യയുടെ തന്ത്രപരമായ നീക്കംവർഷങ്ങളായി ഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയുടെ പകുതിയിലധികവും ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം മൂലം ഇവിടെ നിന്നുള്ള വിതരണം അവതാളത്തിലാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ അതിവേഗം അമേരിക്ക, ഒമാൻ, നൈജീരിയ, അംഗോള എന്നീ രാജ്യങ്ങളിൽ നിന്നും എൽഎൻജി ഇറക്കുമതി ചെയ്യാൻ തുടങ്ങി.ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്ക് വളരെ വേഗത്തിൽ എൽഎൻജി എത്തിക്കാൻ കഴിയുന്ന ഒമാന്റെ സാമിപ്യവും പ്രയോജനപ്പെടുത്തി. ഗൾഫ് പ്രതിസന്ധിയെയും ഹോർമുസ് കടലിടുക്കിനെയും ആശ്രയിക്കാതെ തന്നെ ഒമാനിൽ നിന്ന് എൽഎൻജി കാർഗോകൾ ഇന്ത്യ സുരക്ഷിതമായി എത്തിച്ചു.ശ്രദ്ധിക്കേണ്ട കാര്യങ്ങൾപ്രതിസന്ധിക്കിടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ ഏറ്റവും വലിയ എൽഎൻജി വിതരണക്കാരായി അമേരിക്ക മാറി. പ്രതിസന്ധി രൂക്ഷമായ സമയത്ത് (2026 മാർച്ച്- മെയ്) ഇന്ത്യയുടെ മൊത്തം എൽഎൻജി ഇറക്കുമതിയുടെ 25 ശതമാനത്തിലധികം അമേരിക്കയിൽ നിന്നായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയുടെ 50 ശതമാനത്തിലധികം ഖത്തറിൽ നിന്നായിരുന്നു. പ്രതിസന്ധി സമയത്ത് ഇത് വെറും 1.72% ആയി ചുരുങ്ങി. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മൊത്തം ഇറക്കുമതി 74 ശതമാനത്തിൽ നിന്ന് 29 ശതമാനമായി ഇടിഞ്ഞു.അമേരിക്കയിൽ നിന്നുള്ള യൂറോപ്പിന്റെ എൽഎൻജി വാങ്ങലും 60% കുതിച്ചു. സെപ്റ്റംബറിന് ശേഷം ഈ ഡിമാൻഡ് ഇനിയും ഉയരുമെന്ന വെല്ലുവിളി മുന്നിൽ കണ്ടാണ് ഇന്ത്യ നേരത്തെ തന്നെ ഗ്യാസ് ഉറപ്പിച്ചത്.


Read News

Back to top button