BUSINESS

EPFO UPI: കാത്തിരിപ്പിന് വിരാമം; ഒരു മാസത്തിനകം ബാങ്ക് അക്കൗണ്ടിൽ കാശെത്തിയേക്കും, ശമ്പളക്കാർക്ക് എത്ര രൂപ, എങ്ങനെ പിൻവലിക്കാം?


ഇന്ത്യയിൽ ഒരു മാസത്തിനകം യു.പി.ഐ വഴി പ്രോവിഡന്റ് ഫണ്ട് തുക പിൻവലിക്കാൻ സാധിക്കും. ഭീം യു.പി.ഐ പ്ലാറ്റ്‌ഫോം വഴി ക്ലെയിമുകൾ നടത്താൻ അനുമതി നൽകാനാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഒരുങ്ങുന്നത്. സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ രമേഷ് കൃഷ്ണമൂർത്തിയാണ് ആണ് ഈ വിവരം അറിയിച്ചത്. പുതിയ മാറ്റങ്ങൾ പ്രകാരം 75% വരെ തുക പിൻവലിക്കാൻ അംഗങ്ങൾക്ക് സാധിക്കും. അതായത് ഇന്ത്യയിൽ ഉത്സവ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി പണം ആവശ്യമുള്ളവർക്ക് പി.എഫ് തുക ലഭ്യമായേക്കും. എത്ര രൂപ പിൻവലിക്കാം?യു.പി.ഐ വഴിയോ, ഓൺലൈൻ വഴിയോ മുൻകൂറായി അക്കൗണ്ടിലുള്ള മൊത്തം ബാലൻസിന്റെ 75% തുക പിൻവലിക്കാൻ സാധിക്കും. വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യമെന്ന നിലയിൽ മൊത്തം ബാലൻസിന്റെ കുറഞ്ഞത് 25% അക്കൗണ്ടിൽ നിർബന്ധമായി നില നിർത്തേണ്ടതാണ്. മുമ്പ് 1 ലക്ഷം രൂപയായിരുന്ന ഓട്ടോമാറ്റിക് ക്ലെയിം സെറ്റിൽമെന്റ് പരിധി 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. 5 ലക്ഷം രൂപ വരെയുള്ള ക്ലെയിമുകൾ, കെ.വൈ.സി പൂർണ്ണമാണെങ്കിൽ, ഉദ്യോഗസ്ഥരുടെ ഇടപെടലോ, തൊഴിലുടമയുടെ അനുമതിയോ ഇല്ലാതെ കമ്പ്യൂട്ടർ സിസ്റ്റം സ്വയമേവ പ്രൊസസ്സ് ചെയ്യും. ഇതിലൂടെ തുക 24 മുതൽ 48 മണിക്കൂറിനുള്ളിൽ യു.പി.ഐ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നേരിട്ടെത്തും.ഭീം യു.പി.ഐ വഴി പണം എങ്ങനെ പിൻവലിക്കാം?സ്റ്റെപ്പ് 1 : ഉമാംഗ് ആപ്പ് / ഇ.പി.എഫ്.ഒ പോർട്ടൽ സന്ദർശിക്കുക. നിങ്ങളുടെ മൊബൈലിൽ UMANG App അല്ലെങ്കിൽ EPFO-യുടെ ഔദ്യോഗിക ‘Member e-Sewa’ പോർട്ടൽ തുറക്കുക.സ്റ്റെപ്പ് 2 : യു.എ.എൻ ലോഗിൻ ചെയ്യുക. നിങ്ങളുടെ Universal Account Number (UAN), പാസ്‌വേഡ്, OTP എന്നിവ നൽകി ലോഗിൻ ചെയ്യുക.സ്റ്റെപ്പ് 3 : ക്ലെയിം (ഫോം 31, 19, 10C & 10D) തെരഞ്ഞെടുക്കുക. ‘Services’ സെക്ഷനിൽ നിന്ന് ‘Raise Claim’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.സ്റ്റെപ്പ് 4 : യു.പി.ഐ ഐഡി തെരഞ്ഞെടുക്കുക. ബാങ്ക് ട്രാൻസ്ഫറിന് പുറമെ പുതുതായി നൽകുന്ന BHIM UP /VPA (Virtual Payment Address) ഓപ്ഷൻ തെരഞ്ഞെടുക്കുക.സ്റ്റെപ്പ് 5 : ആവശ്യം തിരഞ്ഞെടുത്ത് OTP നൽകുക: പണം പിൻവലിക്കാനുള്ള കാരണം (Medical, Education, Housing തുടങ്ങിയവ) തെരഞ്ഞെടുത്ത്, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന OTP നൽകി അപേക്ഷ പൂർത്തിയാക്കുക.പുതിയ മാറ്റങ്ങളും, നേട്ടങ്ങളുംഇ.പി.എഫ്.ഒ ക്ലെയിം പ്രക്രിയ കൂടുതൽ ലളിതവും കാര്യക്ഷമവും ആക്കുകയാണ് ലക്ഷ്യം. വരിക്കാർക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് അതിവേഗം പിൻവലിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. എൻ.പി.സി.ഐ (NPCI) വികസിപ്പിച്ച ഭീം യു.പി.ഐ പ്ലാറ്റ്‌ഫോം വഴി വിനിമയങ്ങൾ നടക്കുന്നത് പൂർണ്ണ സുരക്ഷിതത്വം ഉറപ്പാകുന്നു. അതിവേഗ പേയ്‌മെന്റുകൾ ലഭ്യമാകുന്ന അവസരമാണ് ഒരുങ്ങുന്നത്. ഭീം യു.പി.ഐ ലിങ്ക് ചെയ്യുന്നതിലൂടെ, ക്ലെയിം തുകകൾ പ്രൊസസ്സ് ചെയ്ത ഉടനടി വരിക്കാരുടെ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും. ഇത് ക്ലെയിം സെറ്റിൽമെന്റിനായി എടുക്കുന്ന സമയം വലിയ തോതിൽ കുറയ്ക്കും.ലളിതമായ നടപടിക്രമങ്ങളാണ് മറ്റൊരു നേട്ടം. നിലവിലുള്ള ക്ലെയിം നടപടിക്രമങ്ങളിലെ സങ്കീർണ്ണതകൾ ഒഴിവാക്കി, കൂടുതൽ സുതാര്യവും ഉപയോക്തൃ സൗഹൃദവുമായ അനുഭവമാണ് ഉറപ്പാക്കുന്നത്. പണം പിൻവലിക്കൽ സ്റ്റാറ്റസ് എളുപ്പത്തിൽ ട്രാക്ക് ചെയ്യാമെന്നതും നേട്ടമാണ്. അപേക്ഷകളുടെയും, പണമിടപാടുകളുടെയും തത്സമയ സ്റ്റാറ്റസ് ഫോണിലൂടെ എളുപ്പത്തിൽ അറിയാൻ സാധിക്കും.അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ആവശ്യമായ സാങ്കേതിക പരിശോധനകളും അപ്‌ഡേറ്റുകളും പൂർത്തിയാക്കി ഈ സംവിധാനം പൊതുജനങ്ങൾക്ക് പൂർണ്ണമായും ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Read News

Back to top button