BUSINESS
സമ്പാദ്യം ശരിയായ രീതിയിൽ വളർത്താം; സാമ്പത്തിക വിദഗ്ധർ ഒന്നിക്കുന്ന ET പവർ ഓഫ് വെൽത്ത് കോൺക്ലേവ് ശനിയാഴ്ച്ച കൊച്ചിയിൽ

ഓഹരി വിപണി , മ്യൂച്വൽ ഫണ്ട് , ഹെൽത്ത് ഇൻഷുറൻസ് എന്നിവയിലൂടെ സാമ്പത്തിക ഭാവിയെ എങ്ങനെ സുരക്ഷിതമാക്കാം? നിക്ഷേപകർ ആവേശത്തോടെ കാത്തിരിക്കുന്ന സാമ്പത്തിക മാമാങ്കത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സെബി (SEBI) രജിസ്റ്റേർഡ് മുൻനിര സാമ്പത്തിക വിദഗ്ധരുമായി നേരിട്ട് സംവദിക്കാൻ അവസരമൊരുക്കുന്ന ET മലയാളം – പവർ ഓഫ് വെൽത്ത് കോൺക്ലേവ് നാളെ (സെപ്റ്റംബർ 19, ശനി) കൊച്ചി ദി റെനെയ്യിൽ വെച്ച് നടക്കും.സെബി രജിസ്റ്റേർഡ് അനലിസ്റ്റുകൾക്കു പുറമേ, ഓഹരി വിപണിയിൽ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുമുള്ള വ്യക്തികൾ, ഇൻഷുറൻസ്- മ്യൂച്വൽ ഫണ്ട് മേഖലകളിലെ വിദഗ്ധർ നയിക്കുന്ന സെഷനുകളും ഉണ്ടാകും. സാമ്പത്തുമായി ബന്ധപ്പെട്ട് വിലപ്പെട്ട ഉൾക്കാഴ്ച്ചകൾ പകർന്നു നൽകുന്ന പ്രസന്റേഷനുകൾ ഇവന്റിന്റെ ഭാഗമാണ്. നിക്ഷേപകർക്ക് വിദഗ്ധരുമായി സംവദിക്കാനും, സംശയ നിവാരണത്തിനും അവസരമുണ്ടാകും.ഹെഡ്ജ് ഗ്രൂപ്പ്, യു.ജി.എസ് ഗ്രൂപ്പ് എന്നിവരാണ് ഇവന്റിന്റെ അസോസിയേറ്റ് സ്പോൺസർമാരാകുന്നത്. ഈ കമ്പനികളുടെ പ്രതിനിധികളും ഇവന്റിൽ സാന്നിദ്ധ്യമറിയിക്കും. ഓഹരിപഠനം സി.ഇ.ഒ (ഓഹരി വിപണി വിദഗ്ദ്ധൻ) നിഖിൽ മാത്യു, പെന്റാഡ് സി.ഇ.ഒ (സാമ്പത്തിക ഉപദേശകൻ)നിഖിൽ ഗോപാലകൃഷ്ണൻ, സെബി രജിസ്റ്റേർഡ് റിസർച്ച് അനലിസ്റ്റുമാരായ കൃഷ്ണകുമാർ ബാൽകൃഷ്ണ, ബാലചന്ദ്രൻ വിശ്വറാം, സനൽ പി, ഹെൽത്ത് ഇൻഷുറൻസ് അഡ്വൈസർ സത്യജിത്ത് പൈ, മിറെ അസറ്റ് ഫിനാൻഷ്യൽ സർവീസസ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (ഡിജിറ്റൽ സെയിൽസ്) സാമുവൽ ജോൺ എന്നിവരും ഈ ഇവന്റിന്റെ മുഖ്യ ആകർഷണങ്ങളായിരിക്കും.സാമ്പത്തിക മേഖലയിൽ വലിയ അനുഭവ സമ്പത്തുള്ള ഈ വ്യക്തികളോട് നേരിട്ട് സംവദിക്കാനും, സംശയങ്ങൾ തീർക്കാനുമുള്ള അവസരമാണ് നിങ്ങൾക്ക് കൊച്ചിയുടെ മണ്ണിൽ ഒരുങ്ങുന്നത്. പരമ്പരാഗതമായ ചട്ടക്കൂടുകളിൽ നിന്ന് മാത്രം ചിന്തിക്കാതെ, മാറുന്ന ലോകക്രമത്തിൽ, പുതിയ നിക്ഷേപ അവസരങ്ങൾ തേടാൻ നിക്ഷേപകരെ പ്രാപ്തരാക്കുന്ന സെഷനുകളാണ് നടക്കുക.പണപ്പെരുപ്പം നാൾക്കുനാൾ വർധിക്കുന്ന കാലത്ത് പരമ്പരഗത നിക്ഷേപ മാർഗങ്ങൾക്കപ്പുറം നിക്ഷേപകർ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവരവർക്ക് യോജിച്ച നിക്ഷേപ മാർഗങ്ങൾ മനസിലാക്കാൻ ഈ വിദഗ്ധരുടെ ക്ലാസുകളും, ഉപദേശങ്ങളും നിങ്ങളെ സഹായിക്കും. ഓഹരി വിപണിയിലെ പ്രൊഫഷണൽ സ്ട്രാറ്റജികൾ, മ്യൂച്വൽ ഫണ്ടിലെ നിക്ഷേപ രീതികൾ, ഹെൽത്ത് ഇൻഷുറൻസ് തന്ത്രങ്ങൾ, ഹെഡ്ജിങ് സ്ട്രാറ്റജികൾ, നിക്ഷേപ ആസൂത്രണം തുടങ്ങി സാമ്പത്തികത്തിന്റെ വിവിധ തലങ്ങളെ സമഗ്രമായി സ്പർശിക്കുന്ന അവതരണങ്ങൾ ഇവന്റിന്റെ ഭാഗമാണ്.രാവിലെ 8.30 മുതൽ ഇവന്റുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നടക്കും. പ്രസന്റേഷനുകൾ, ക്ലാസുകൾ, ചർച്ചകൾ എന്നിവ രാവിലെ 9.30ന് ആരംഭിക്കും. പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Read News


