BUSINESS
RTE Act: സ്വകാര്യ സ്‌കൂളുകളില്‍ സൗജന്യ അഡ്മിഷന്‍ നേടാം, മലയാളികള്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍

Private Unaided Schools Free Admission: തന്റെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാവുകയില്ല. കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും മറ്റും സൗജന്യ, നിര്‍ബന്ധിത വിദ്യാഭ്യാസം ലഭ്യമാണെങ്കിലും പലര്‍ക്കും പ്രിയം സ്വകാര്യ സ്‌കൂളുകള്‍ ആണ്. എന്നാല്‍ ഇവിടങ്ങളിലെ ഉയര്‍ന്ന ഫീസ് പാവപ്പെട്ട പല സാധാരണക്കാര്‍ക്കും താങ്ങാവുന്നതിലും അപ്പുറമാണ്. പണം കാരണം കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ഇനി പാവപ്പെട്ടവര്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മക്കളെ മികച്ച സ്വകാര്യ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ കഴിയാത്ത സാധാരണക്കാരായ മാതാപിതാക്കള്‍ക്ക് കരുത്തുപകരുകയാണ് പുതിയ ആര്‍ടിഇ ആക്ട് (Right to Education (RTE)). കേരളത്തിലും അര്‍ഹരായ കുട്ടികള്‍ക്ക് സ്വകാര്യ സ്‌കൂളുകളില്‍ സൗജന്യ പ്രവേശനം നേടാന്‍ ഈ നിയമം വഴിയൊരുക്കും. ഈ പദ്ധതിയെ പറ്റി മലയാളികള്‍ അറിയേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്. എന്താണ് ആര്‍ടിഇ ആക്ട്2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഇന്ത്യയിലെ 6 മുതല്‍ 14 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും, നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്നുണ്ട്. ഈ നിയമം വിദ്യാഭ്യാസത്തെ കുട്ടികളുടെ അടിസ്ഥാന അവകാശമാക്കി മാറ്റിയിരിക്കുന്നു. ഈ നിയമം സാധാരണക്കാരുടെ കുട്ടികള്‍ക്ക് സ്വകാര്യ സ്‌കൂളുകളില്‍ സൗജന്യ അഡ്മിഷന് വഴി തുറക്കുന്നുണ്ട്. എന്നാല്‍ പലര്‍ക്കും ഇന്നും ഇക്കാര്യങ്ങള്‍ അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സ്വകാര്യ സ്‌കൂളുകളില്‍ സൗജന്യ അഡ്മിഷന്‍മുകളില്‍ പറഞ്ഞ നിയമത്തിലെ സെക്ഷന്‍ 12(1)(c) പ്രകാരം എയ്ഡഡ് അല്ലാത്ത എല്ലാ സ്വകാര്യ സ്‌കൂളുകളിലും (Private Unaided Schools) എന്‍ട്രി ലെവല്‍ ക്ലാസുകളില്‍ (എല്‍കെജി അല്ലെങ്കില്‍ ഒന്നാം ക്ലാസ്) 25% സീറ്റുകള്‍ സാമ്പത്തികമായും, സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി മാറ്റിവെക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഈ സീറ്റുകളില്‍ പ്രവേശനം നേടുന്ന കുട്ടികളില്‍ നിന്ന് എട്ടാം ക്ലാസ് വരെ യാതൊരുവിധ ട്യൂഷന്‍ ഫീസും ഈടാക്കാന്‍ പാടില്ല. അതേസമയം ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകള്‍ക്ക് ഈ നിയമത്തില്‍ ചില ഇളവുണ്ട്.കേരളത്തിലും നിയമം ബാധകംകേരളത്തിലും ഈ നിയമങ്ങള്‍ ബാധകമാണ്. ‘കേരള റൈറ്റ് ഓഫ് ചില്‍ഡ്രന്‍ ടു ഫ്രീ ആന്‍ഡ് കമ്പല്‍സറി എഡ്യൂക്കേഷന്‍ റൂള്‍സ്’ പ്രകാരം ഈ നിയമം നടപ്പാക്കുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ ധാരാളമുള്ളതിനാലും, അവ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിനാലും സാധാരണക്കാര്‍ പൊതുവെ ഇത്തരം സ്‌കൂളുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ സ്വകാര്യ അണ്‍-എയ്ഡഡ് (സിബിഎസ്ഇ/ ഐസിഎസ്ഇ/ സ്റ്റേറ്റ്) സ്‌കൂളുകളില്‍ ഈ ആനുകൂല്യം ആവശ്യക്കാര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രസ്തുത നിയമം അഡ്മിഷനായി ചില മാനദണ്ഡങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ സ്‌കീമിനു കീഴില്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടിയ്ക്ക് കുറഞ്ഞത് 6 വയസ് തികഞ്ഞിരിക്കണം. ബിപിഎല്‍ (BPL) കാര്‍ഡുള്ള കുടുംബങ്ങളിലെ കുട്ടികള്‍ അല്ലെങ്കില്‍ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഈ സ്‌കീം പ്രയോജനപ്പെടുത്താന്‍ കഴിയുക. SC, ST വിഭാഗങ്ങള്‍, പരമ്പരാഗത തൊഴില്‍ ചെയ്യുന്നവരുടെ കുട്ടികള്‍ (മത്സ്യത്തൊഴിലാളികള്‍, നെയ്ത്തുകാര്‍ തുടങ്ങിയവ), ഭിന്നശേഷിക്കാരായ കുട്ടികള്‍, അനാഥര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണനയുണ്ട്. അപേക്ഷിക്കുന്ന സ്‌കൂളിന്റെ നിശ്ചിത കിലോമീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്നവരായിരിക്കണം അപേക്ഷകര്‍.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍എല്ലാ വര്‍ഷവും അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പു തന്നെ വിദ്യാഭ്യാസ വകുപ്പ് ഇതിനായി അപേക്ഷ ക്ഷണിക്കാറുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക ആര്‍ടിഇ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു സ്‌കൂളില്‍ ലഭ്യമായ സീറ്റുകളേക്കാള്‍ കൂടുതല്‍ അപേക്ഷ വരുന്ന പക്ഷം, ലോട്ടറി (നറുക്ക്) രീതിയിലാകും അര്‍ഹരെ തെരഞ്ഞെടുക്കുക. അപേക്ഷിക്കുന്നതിന് മുമ്പ് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, വിലാസം തെളിയിക്കുന്ന രേഖകള്‍ ഉറപ്പുവരുത്തണം. വീടിന് അടുത്തുള്ള സ്‌കൂളുകള്‍ മാത്രം ഓപ്ഷനായി നല്‍കാന്‍ ശ്രദ്ധിക്കണം. ദൂരക്കൂടുതല്‍ അപേക്ഷ നിരസിക്കാന്‍ കാരണമാകും. ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം സ്‌കൂളിന്റെ പദവിയാണ്. നിങ്ങള്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്ന സ്വകാര്യ സ്‌കൂള്‍ ഒരു ന്യൂനപക്ഷ സ്ഥാപനമാണെങ്കില്‍ (Minority Institution), അവര്‍ക്ക് ഈ 25% നിയമം ബാധകമല്ല.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള സര്‍ക്കാര്‍ വിദ്യാഭ്യാസ ഓഫീസ് സന്ദര്‍ശിക്കുക.)
Read News


