NEWS
ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്; 9–ാം ദിനം നേപ്പാളിൽ അദ്ഭുത രക്ഷപ്പെടൽ – പ്രധാന വാർത്തകൾ

രാജ്യ തലസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലടക്കം വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് വാർത്തകളിൽ ഇടംനേടി. മിന്നൽ പ്രളയമുണ്ടായി 9 ദിവസങ്ങൾക്ക് ശേഷം ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് 2 പേരെ ജീവനോടെ രക്ഷപ്പെടുത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ. രാജ്യ തലസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട്. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഡൽഹി നഗരത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലടക്കം വെള്ളം കയറി. നിരവധി വിമാന സർവീസുകളെ മഴ ബാധിച്ചു. ഏതാനും സർവീസുകൾ വഴി തിരിച്ചുവിട്ടു.പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ സംരക്ഷിക്കാൻ മധ്യപ്രദേശ് സർക്കാർ. വിജയ് ഷായ്ക്കെതിരെ കേസെടുക്കാൻ അനുമതി നൽകാതിരുന്ന തീരുമാനം സുപ്രീം കോടതിയിൽ ന്യായീകരിക്കാൻ ഒരുങ്ങുകയാണ് മധ്യപ്രദേശ് സർക്കാർ. സോഫിയ ഖുറേഷിയെ വിജയ് ഷാ ‘ഭീകരവാദികളുടെ സഹോദരി’ എന്നാണ് വിശേഷിപ്പിച്ചത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു പ്രസ്താവന.
Fashion ⏭️


