CINEMA

‘ഇത് അഭിമാന നിമിഷം’; മമ്മൂട്ടിയ്ക്ക് ആശംസകളുമായി മോഹൻലാൽ


മോഹൻലാൽ, മമ്മൂട്ടി

തിരുവനന്തപുരം: മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതിൽ ആശംസകൾ അറിയിച്ച് നടൻ മോഹൻലാൽ രംഗത്ത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു മോഹൻലാൽ ആശംസ അറിയിച്ചത്. ദേശീയ പുരസ്കാരത്തിലെ മലയാളി തിളക്കങ്ങളെയെല്ലാം അദ്ദേഹം അഭിനന്ദിച്ചിട്ടുണ്ട്.

‘ഭ്രമയുഗത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ പ്രിയ ഇച്ചാക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത് നമുക്കെല്ലാവർക്കും അഭിമാന നിമിഷമാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ വൈക്കം വിജയലക്ഷ്മിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. വെെക്കം വിജയലക്ഷ്മിയുടെ അസാധാരണ കഴിവിനുള്ള അംഗീകാരമാണ് ഇത്. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നേടിയ ഷെഹ്നാദ് ജലാലിനും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘ഫെമിനിച്ചി ഫാത്തിമ’യുടെ സംവിധായകൻ ഫാസിൽ മുഹമ്മദിനും അതിലെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. കാർത്തിക് ആര്യൻ,​ യാമി ഗൗതം,​ ധനുഷ്,​ 72-ാം ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ എല്ലാ കലാകാരന്മാർക്കും സംവിധായകർക്കും ടെക്നീഷ്യൻസിനും അഭിനന്ദനങ്ങൾ’- മോഹൻലാൽ കുറിച്ചു.

English Summary

Actor Mohanlal congratulated Mammootty on winning the National Award for Best Actor for Bramayugam. In a social media post, he also extended his wishes to all the Malayalam winners and other recipients of the 72nd National Film Awards.
RELATED TOPICS: MOHANLAL, MAMMOOTTY NATIONAL AWARD, BRAMAYUGAM, NATIONAL FILM AWARDS 2026, MOHANLAL CONGRATULATES MAMMOOTTY


Business ⏭️

Back to top button