NEWS

‘ഓടയിൽ വാവിട്ട് കരയുന്ന കുഞ്ഞിന്റെ ചുറ്റും തെരുവുനായ്ക്കൾ’; ഒന്നര വയസ്സുകാരന് കടിയേറ്റത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ


അടൂർ∙ ‘‘മുറ്റത്തു കുട്ടികളുടെ കളിചിരികളാണു കേട്ടിരുന്നത്. പെട്ടെന്നാണു നായ്ക്കൾ കുരയ്ക്കുന്നതും കുഞ്ഞുങ്ങളുടെ കരച്ചിലും കേട്ടത്. വീടിനുള്ളിൽ നിന്ന് പുറത്തേക്ക് ഓടിയെത്തുമ്പോൾ മൂത്ത മകൻ സൽമാൻ വീടിനുള്ളിലേക്ക് ഓടിയെത്തി. റോഡരികിൽ ഓടയിൽ ഇളയ മകനായ ഒന്നര വയസ്സുള്ള മുഹമ്മദ് റംസാൻ ഓടയിൽ നായ്ക്കളുടെ കടിയേറ്റ് കിടന്നു വാവിട്ടു കരയുന്ന കാഴ്ചയാണു കണ്ടത്. ഞാൻ കുഞ്ഞിന്റെ അടുത്തേക്ക് എത്താൻ ശ്രമിച്ചപ്പോൾ നായ്ക്കൾ എനിക്കു നേരെയും കുരച്ചെത്തി. ഇതിനിടയിൽ ബഹളം കേട്ടു നാട്ടുകാർ ഓടിക്കൂടി നായ്ക്കളെ ഓടിച്ചു വിട്ടു. കുഞ്ഞിനെ ഓടയിൽ നിന്നു കോരിയെടുത്തു നെഞ്ചോട് ചേർത്തു വച്ചു കരയാനേ കഴിഞ്ഞുള്ളൂ. മുഖത്തും തലയിലും കയ്യിലും കാലിലും എല്ലാം കടിച്ച പാടു കണ്ടപ്പോൾ സഹിക്കാനായില്ല’’– തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായ ഒന്നര വയസ്സുകാരൻ റംസാന്റെ അമ്മ ഷാഹിന നെഞ്ചിടിപ്പേറ്റിയ നിമിഷങ്ങൾ ഓർത്തെടുക്കുമ്പോൾ വിതുമ്പി.


Fashion ⏭️

Back to top button