BUSINESS
സാധാരണക്കാര്‍ക്ക് ‘ലോട്ടറി’; ഇന്ത്യയിലെ ‘നിശബ്ദ മത്സര’ത്തില്‍ ആയിരക്കണക്കിന് കോടിയെറിഞ്ഞ് ടാറ്റയും മഹീന്ദ്രയും

EV News: ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ ഏറ്റവും മികച്ച 2 പേരുകളാണ് ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ. ഇന്ത്യന്‍ ഇവി വിപണി പിടിച്ചടക്കാന്‍ ഇരു ഭീമന്മാരും കിണഞ്ഞു പരിശ്രമിക്കുന്നു. എന്നാല്‍ ഇരുവരുടെയുടെ തന്ത്രങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ഒരാള്‍ പ്രീമിയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറുവശത്ത് കൂടുതല്‍ ആളുകളിലേയ്ക്ക് എത്താന്‍ ശ്രമിക്കുന്നു. ഇരുവരുടെയും ഈ പോരാട്ടം രാജ്യത്തെ സാധാരണക്കാര്‍ക്ക് നേട്ടമാകുന്നത് എങ്ങനെ എന്നാണ് ഇന്നു നോക്കുന്നത്. വരാനിരിക്കുന്ന വലിയ മത്സരത്തിലൂടെ കുറഞ്ഞ ചിലവില്‍ മികച്ച ഇലക്ട്രിക് കാറുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ഒരുങ്ങുന്നത്. അതേസമയം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (M&M), ടാറ്റ മോട്ടോഴ്സ് (Tata Motors) എന്നിവരുടെ ഇലക്ട്രിക് വാഹന തന്ത്രങ്ങള്‍ നിങ്ങള്‍ അറിയേണ്ടതുണ്ട്. മഹീന്ദ്രയുടെ തന്ത്രങ്ങള്മഹീന്ദ്ര & മഹീന്ദ്ര പ്രീമിയം തന്ത്രമാണ് (Premium Path) പുറത്തെടുത്തിരിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രീമിയം ഇലക്ട്രിക് എസ്യുവികള് വിപണിയിലെത്തിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതായത് അവര്‍ ലാഭക്ഷമതയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് അര്‍ത്ഥം. കമ്പനിയുടെ ‘ബോണ്‍-ഇലക്ട്രിക്’ തന്ത്രമാണ് വിദഗ്ധര്‍ എടുത്തുപറയുന്നത്. അതായത് തുടക്കം മുതല്‍ ഇവി ആയി മാത്രം രൂപകല്‍പ്പന ചെയ്ത പ്ലാറ്റ്ഫോമിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2031 സാമ്പത്തിക വര്‍ഷത്തോടെ ആറ് പുതിയ ഇവി എസ്യുവികള് പുറത്തിറക്കാന്‍ അവര്‍ പദ്ധതിയിടുന്നു.ടാറ്റ മോട്ടോഴ്സിന്റെ തന്ത്രങ്ങള്വിപുലമായ വിപണി തന്ത്രമാണ് (Scale Strategy) ടാറ്റ പിന്തുടരുന്നത്. അവര്‍ വലിയ തോതിലുള്ള വില്‍പ്പന ലക്ഷ്യം വയ്ക്കുന്നു. സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയുന്ന വില മുതല്‍ പ്രീമിയം മോഡലുകള്‍ വരെ ഉള്‍പ്പെടുന്നതാണ് അവരുടെ പോര്‍ട്ട്ഫോളിയോ. ഹാച്ച്ബാക്ക്, സെഡാന്, എസ്യുവി എന്നിങ്ങനെ വ്യത്യസ്ത തരം വാഹനങ്ങളിലൂടെയും, ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളിലൂടെയും വിപണിയില്‍ വലിയൊരു പങ്ക് സ്വന്തമാക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. വരും വര്‍ഷങ്ങളില്‍ തങ്ങളുടെ ആകെ വില്പനയുടെ 30% ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് പദ്ധതി.സാധാരണക്കാര്‍ക്ക് നേട്ടമാകുന്നത് എങ്ങനെ?കമ്പനികളുടെ ഈ വ്യത്യസ്ത തന്ത്രത്തില്‍ ഊന്നിയുള്ള മത്സരം സാധാരണക്കാര്‍ക്ക് നേട്ടമാകുമെന്നാണ് വിദഗ്ധരുടെ നിഗമനം. കൂടുതല്‍ മോഡലുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം പ്രധാനമാണ്. ബജറ്റ് കാറുകള്‍ മുതല്‍ ലക്ഷ്വറി എസ്യുവികള് വരെ വിപുലമായ ഇവി മോഡലുകള്‍ വിപണിയില്‍ ലഭ്യമാകും.ടാറ്റ മോട്ടോഴ്സ് വിപണി വിപുലമാക്കാന്‍ ശ്രമിക്കുന്നതിലൂടെ, സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് കാറുകള്‍ (ഉദാഹരണത്തിന് Tiago EV, Punch EV പോലുള്ളവ) കൂടുതല്‍ മെച്ചപ്പെട്ട ഫീച്ചറുകളോടെ ലഭിക്കും. അതേസമയം മഹീന്ദ്രയെപ്പോലുള്ള കമ്പനികള്‍ പ്രീമിയം സാങ്കേതികവിദ്യയിലും, ബോണ്‍-എഇലക്ട്രിക് പ്ലാറ്റ്ഫോമുകളിലും നിക്ഷേപം നടത്തുമ്പോള്‍ ഭാവി പ്രതീക്ഷകള്‍ ശക്തമാകുന്നു. ഇത് വാഹനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും വര്‍ദ്ധിപ്പിക്കും.ഇവി വിപണി വലിയ തോതില്‍ വളരുമ്പോള്‍ രാജ്യത്തുടനീളം ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിക്കും. ഇത് സാധാരണക്കാരായ ഇവി ഉടമകള്‍ക്ക് യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കും. വിപണിയിലെ ഇന്ധനവില വര്‍ധന നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്നത് കുറയും.
Read News


