NEWS

പരാതിപറയാൻ പാലക്കാട്ടെത്തണം; കണ്ണൂരിലെ 2 റോഡുകളിൽ ടാറിങ് നടക്കുന്നില്ല, തടസ്സമായി റെയിൽവേ


ചാല ∙ റെയിൽവേയുടെ അനുമതി ലഭിക്കാത്തതിനാൽ ചാലയിലെ 2 റോഡുകൾ വർഷങ്ങളായി നവീകരിക്കാനാകുന്നില്ല. ചാല ബൈപാസിൽനിന്ന് തോട്ടട ചിറക്കുതാഴെ ഭാഗത്തേക്കുള്ള റോഡും ബൈപാസിൽ നിന്ന് ചാല 12 കണ്ടിവഴി തോട്ടട ടൗണിലേക്ക് പോകുന്ന റോഡും ഇതുവരെ ടാർ ചെയ്തിട്ടേയില്ല. റെയിൽ പാളത്തിന് ഇരുവശങ്ങളിലൂടെയും കടന്നുപോകുന്ന, 1950കളിൽ നിർമിച്ചതെന്ന് പറയപ്പെടുന്ന ഈ റോഡുകൾ ഇന്നും ചെമ്മൺ റോ‍ഡാണ്. റെയിൽവേയുടെ സ്ഥലത്തുകൂടെ കടന്നുപോകുന്ന റോഡായതിനാൽ ടാറിങ്ങിന് റെയിൽവേയുടെ അനുമതി വേണം.അനുമതിക്ക് റെയിൽവേ പാലക്കാട് ഡിവിഷനെ സമീപിക്കണമെന്നാണ് അധികൃതരുടെ മറുപടി. പാലക്കാട് ഡിവിഷനെ സമീപിച്ച് റോ‍ഡുകൾ ടാർ ചെയ്യാനുള്ള അനുമതി നേടിയെടുക്കാമെന്ന വാഗ്ദാനം വിവിധ മേഖലകളിൽ നിന്ന് പ്രദേശവാസികൾക്ക് ഏറെ ലഭിച്ചെങ്കിലും അതൊന്നും നടപ്പായില്ല. വർഷങ്ങളായി മഴക്കാലത്ത് ചെളിക്കുളമായി കാൽനട യാത്രപോലും അസാധ്യമാകുന്ന, വേനലിൽ പൊടിപടലങ്ങൾ ഉയരുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങൾ വരെയുണ്ടാകുന്ന റോഡ് നവീകരിക്കാൻ റെയിൽവേയാണ് തടസ്സം.


Source link

Back to top button