NEWS

സിപിഎം വീണ്ടും ഗൃഹസന്ദർശനത്തിന്; സർക്കാരിനെതിരെയുള്ള പ്രചാരണം ലക്ഷ്യം, സ്ക്വാഡുകൾ വീടുകളിലെത്തും


തിരുവനന്തപുരം ∙ സർക്കാരിനെതിരെയുള്ള പ്രചാരണവും പ്രവർത്തനഫണ്ട് ശേഖരണവും ലക്ഷ്യമിട്ട് സിപിഎം വീണ്ടും ഗൃഹസസന്ദർശനത്തിന്. സെപ്റ്റംബറിൽ ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ കൂടി വീടുകളിലെത്തുന്ന സ്ക്വാഡ് വിവരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പു ഫണ്ട് ശേഖരിച്ചിരുന്നു. സംഘടനാ പ്രവർത്തനത്തിനുള്ള ഫണ്ട് ശേഖരണമാണ് ഇന്നലെ ആരംഭിച്ചത്. വെള്ളപ്പൊക്ക ബാധിത ജില്ലകളായ ആലപ്പുഴയിലും പത്തനംതിട്ടയിലും സാവകാശം നൽകിയിട്ടുണ്ട്.പുതിയ സർക്കാർ, സ്ത്രീ സുരക്ഷാപെൻഷൻ നിർത്തലാക്കിയതും ക്ഷേമപെൻഷൻ വീടുകളിലെത്തിക്കുന്ന സംവിധാനം പിൻവലിക്കാൻ നീക്കം നടത്തുന്നതും സ്ക്വാഡുകൾ ജനങ്ങളോടു വിശദീകരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം ബ്രാഞ്ചുകളിൽ അനുഭാവി യോഗം വരെ ചേർന്നതിനാൽ, ഈ വിഷയത്തിൽ വീണ്ടും വിശദീകരണം നടത്തില്ല. വീടുകളിലെത്തുമ്പോൾ രാഷ്ട്രീയ വിഷയങ്ങളിൽ ആളുകളുമായി തർക്കത്തിലേർപ്പെടരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.


Fashion ⏭️

Back to top button