NEWS

അമിതവേഗത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ചു: ഇരുപത്തിയൊന്നുകാരന് ദാരുണാന്ത്യം

അപകടം നടന്നയിടത്തെ ദൃശ്യം

കോഴിക്കോട്: അമിതവേഗതയിൽ കുതിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു; ഇതിൽ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കോഴിക്കോട് വെള്ളിമാടുകുന്നിന് സമീപമുള്ള ഇരിങ്ങാടൻപള്ളിയിലാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. കണ്ണൂർ കല്യാശ്ശേരി സ്വദേശി സംജാദ് (21) ആണ് മരണപ്പെട്ടത്.

അതിവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ സംഭവസ്ഥലത്തുവെച്ചുതന്നെ സംജാദ് മരണത്തിന് കീഴടങ്ങി. കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപാസ് റോഡിൽ മുൻപും അമിതവേഗതയിൽ പായുന്ന വാഹനങ്ങൾ മൂലം സമാനമായ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Sports ⏭️

Read News ⏭️

Back to top button