AUTO

പുതിയ യെസ്ഡി റേഞ്ചുമായി ജാവ-യെസ്ഡി


ഓണത്തോടനുബന്ധിച്ചുള്ള ഉത്സവ സീസണിന് മുന്നോടിയായി ജാവ-യെസ്ഡി മോട്ടോർസൈക്കിൾസ് 2026-ലെ പുതിയ യെസ്ഡി റേഞ്ച് കേരളത്തിൽ അവതരിപ്പിച്ചു. യെല്ലോ ഫാൽക്കൺ അഡ്വഞ്ചർ, ഗ്രീൻ മാംബ റോഡ്സ്റ്റർ, ഗ്രേ പാന്തർ സ്ക്രാംബ്ലർ എന്നീ മൂന്ന് പുതിയ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അഡ്വഞ്ചർ മോഡലിൽ ആദ്യമായി ട്യൂബ്‌ലെസ് ക്രോസ്-സ്‌പോക്ക് വീലുകളും പുതിയ നിറഭേദങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിലവിൽ 20-ലേറെ ടച്ച് പോയിന്റുകൾ ആരംഭിച്ച കമ്പനി FY28-ഓടെ രാജ്യത്താകെ 700 ടച്ച് പോയിന്റുകളായി ശൃംഖല വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. യെല്ലോ ഫാൽക്കൺ അഡ്വഞ്ചറിന് ₹2,13,969 മുതൽ ₹2,33,969 വരെയും, ഗ്രീൻ മാംബ റോഡ്സ്റ്ററിനും ഗ്രേ പാന്തർ സ്ക്രാംബ്ലറിനും ₹2,06,969 (എക്‌സ്-ഷോറൂം, കേരളം) എന്നിങ്ങനെയാണ് വില.


Sports ⏭️

Back to top button