AUTO

ടാറ്റയും മഹീന്ദ്രയും ഉടൻ എത്തും ഈ നാല് എസ്‍യുവികളുമായി


ഇന്ത്യയില്‍ നിന്നും വാഹന ലോകത്തേക്ക് ഉദിച്ചുയര്‍ന്ന രണ്ട് വാഹന ബ്രാന്‍ഡുകളാണ് ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആന്റ് മഹീന്ദ്രയും. ഈ രണ്ട് വാഹനനിര്‍മാതാക്കളുടേയും തുറുപ്പു ചീട്ടുകള്‍ അവരുടെ എസ്‌യുവികളാണ്. തങ്ങളുടെ എസ്യുവി നിരയെ കൂടുതല്‍ വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് മഹീന്ദ്രയും ടാറ്റയും. വരും മാസങ്ങളില്‍ ഓള്‍ വീല്‍ ഡ്രൈവ്, 4ണ്മ4 ഡ്രൈവ് ഓപ്ഷനുകളോടെ നാലു പുതിയ എസ് യുവി മോഡലുകളാണ് ഇവര്‍ നിരത്തിലെത്തിക്കുക. മുഖംമിനുക്കി മഹീന്ദ്ര ഥാര്‍ വൈകാതെ ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന 4×4 മോഡലാണ് ഥാര്‍ ഫേസ്‌ലിഫ്റ്റ്. 4 വീല്‍ ഡ്രൈവ് സിസ്റ്റം ഥാറിന്റെ ഓഫ്റോഡ് മികവിനുള്ള അധിക ഫീച്ചറാവുകയും ചെയ്യും. മുറം മോഡിയില്‍ വലിയ ഥാര്‍ റോക്സിന് സമാനമായ രീതിയിലാണ് 3 ഡോര്‍ ഥാറിലും മാറ്റങ്ങളുണ്ടാവുക. പുതിയ 6 സ്ലോട്ട് ഗ്രില്‍, സി രൂപത്തിലുള്ള ഡിആര്‍എല്ലുകള്‍, വട്ടത്തിലുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാംപുകള്‍, പുതിയ ബംപറുകളും അലോയ് വീലുകളും, പുതിയ ടെയില്‍ ലാംപുകള്‍ എന്നിവ പുതിയ ഥാറിലുണ്ടാവും. ഉള്ളിലേക്കു വന്നാല്‍ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവക്കാണ് സാധ്യത കൂടുതല്‍. ഒപ്പം അധിക സുരക്ഷക്കായി ലെവല്‍ 2 അഡാസ് ഫീച്ചറുകളും ലഭ്യമാക്കിയേക്കും. നിലവിലെ 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍, 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓഫ്ഷനുകള്‍ തുടരും. മാനുവല്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകളിലും മാറ്റമുണ്ടാവില്ല. മഹീന്ദ്ര സ്‌കോര്‍പിയോ ലൈഫ്സ്‌റ്റൈലര്‍2027 ഏപ്രിലിന് മുന്‍പായി നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന 4ണ്മ4 പിക്ക്അപ്പ് ട്രക്കാണിത്. സ്‌കോര്‍പിയോ എന്നിന്റെ കരുത്തന്‍ ലാഡര്‍ ഫ്രെയിം പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. ഡബിള്‍ ക്യാബ് ബോഡിയും ചെറിയ കാര്‍ഗോ ബെഡുമുള്ള ഈ വാഹനത്തിന് ബോക്സിയായ മുന്‍ ഭാഗവും കരുത്തന്‍ ലുക്ക് നല്‍കുന്ന ബംപറുകളും ഇ രൂപത്തിലുള്ള ലൈറ്റിങ് എലമെന്റുകളും പ്രതീക്ഷിക്കാം. വാലി, റീഫ്, ട്രെയില്‍ എന്നിങ്ങനെ മൂന്ന് എഡിഷനുകളിലാണ് മഹീന്ദ്ര ഈ പിക്ക്അപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പുറത്തുള്ള റഫ് ലുക്ക് കാബിനുള്ളിലേക്കും കൊണ്ടുവരാന്‍ മഹീന്ദ്ര ശ്രമിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കുത്തനെയുള്ള വലിയ പോര്‍ട്രെയ്റ്റ് ടച്ച്സ്‌ക്രീന്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പവേഡ് മുന്‍ സീറ്റുകള്‍, സണ്‍റൂഫ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവ ഉണ്ടാവും.  സ്‌കോര്‍പിയോ എന്നിലെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാവും ഇതിലും കരുത്തേകുക. 6സ്പീഡ് മാനുവല്‍, 6സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളും ഉണ്ടാവും. 19.79 ലക്ഷം രൂപയില്‍ താഴെയാകും ഇതിന്റെ പ്രാരംഭ എക്സ്‌ഷോറൂം വിലയെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചിട്ടുണ്ട്. 


Sports ⏭️

Back to top button