AUTO
പനോരമിക് സൺറൂഫും അഡാസും; പുതിയ ലുക്കിൽ മഹീന്ദ്ര സ്‌കോർപിയോ എൻ

പ്രതീക്ഷകള്‍ തെറ്റിച്ച് ഇന്ത്യന്‍ വിപണിയിലേക്ക് നേരത്തെ സ്‌കോര്‍പിയോ എന്‍ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി മഹീന്ദ്ര. 13.69 ലക്ഷം രൂപ മുതല്‍ 25.49 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. സാധാരണ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതാണ് മഹീന്ദ്രയുടെ പതിവ്. ആ പതിവു തെറ്റിച്ച് അല്‍പം നേരത്തെയാണ് ഇത്തവണ സ്‌കോര്‍പിയോ എന്‍ മുഖം മിനുക്കിയെത്തിയിരിക്കുന്നത്. ഡിസൈന്‍പുറംമോടിയില്‍ നിലവിലെ സ്‌കോര്‍പിയോ എന്നിന്റെ അതേ ഡിസൈന്‍ ശൈലി തന്നെയാണ് സ്‌കോര്‍പിയോ എന്‍ ഫേസ്‌ലിഫ്റ്റിനും. മുന്നിലെ ബോള്‍ഡ് സ്‌പോര്‍ട്ടി ലുക്ക് മാറ്റമില്ലാതെ തുടരുന്നു. മുന്നിലെ ഗ്രില്ലില്‍ മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും മഹീന്ദ്ര അതിന് തയ്യാറായിട്ടില്ല. ഡ്യുവല്‍ ടോണ്‍ ഫിനിഷില്‍ വരുന്ന 18 ഇഞ്ച് പുതിയ ഡിസൈനിലുള്ള അലോയ് വീലുകളാണ് എക്‌സ്റ്റീരിയറിലെ പ്രധാന ആകര്‍ഷണം. ഇന്റീരിയര്‍ഫീച്ചറുകള്‍, സുരക്ഷഫീച്ചറുകളിലും സുരക്ഷയിലുമാണ് വലിയ മാറ്റങ്ങള്‍ 2026 മഹീന്ദ്ര സ്‌കോര്‍പിയോ എന്നിലുള്ളത്. ബ്ലൈന്‍ഡ് വ്യു മോണിറ്ററോട് കൂടിയ 540 ഡിഗ്രി ക്യാമറ, 12 സ്പീക്കറുകളുള്ള സോണി പ്രീമിയം ഓഡിയോ സിസ്റ്റം, മുന്നിലെ യാത്രികര്‍ക്ക് വെന്റിലേറ്റഡ് സീറ്റുകള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററിയോട് കൂടിയ 6 വേ പവേഡ് ഡ്രൈവര്‍ സീറ്റ്, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, ഇലക്ട്രോണിക് ബ്രേക്ക്, ടൈപ് സി ചാര്‍ജിങ് പോര്‍ട്ട്, എന്‍ജിന്‍ പെര്‍ഫോമെന്‍സ്, റോള്‍ ആന്‍ഡ് പിച്ച്, കോംപസ്, ആള്‍ട്ടി മീറ്റര്‍, ജി ഫോഴ്‌സ് എന്നിങ്ങനെയുള്ള ഓഫ് റോഡ് ഡാറ്റകള്‍ തത്സമയം സ്‌ക്രീനില്‍ ലഭ്യമാക്കുന്ന സൗകര്യം എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
Sports ⏭️


