AUTO

മാസ് ലുക്കിൽ മഹീന്ദ്രയുടെ ലൈഫ്സ്റ്റൈൽ പിക്കപ്പ് ട്രക്ക്; എക്സ് ഷോറൂം വില 19.79 ലക്ഷം


കാത്തിരിപ്പിനൊടുവിൽ മഹീന്ദ്രയുടെ ലൈഫ് സ്റ്റൈൽ പിക്കപ്പ് അരങ്ങിലെത്തി. 2023 ൽ അവതരിപ്പിച്ച ഗ്ലോബൽ പിക്കപ്പിന്റെ പ്രൊഡക്‌ഷൻ പതിപ്പാണ് സ്കോർപിയോ ലൈഫ്സ്റ്റൈലർ എന്നു നാമകരണം ചെയ്ത പിക്കപ്പ് ട്രക്ക്. അടുത്ത വർഷം ഏപ്രിലിൽ വിപണിയിലെത്തും എന്നാണ് മഹീന്ദ്ര അറിയിച്ചത്. ₨ 19.79 ലക്ഷത്തിനു താഴെയായിരിക്കും ഇതിന്റെ എക്സ്ഷോറൂം വില എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ടൊയോട്ട ഹൈലക്സ്, ഇസുസു ഡിമാക്സ് വിക്രോസ് എന്നിവർക്ക് കനത്ത വെല്ലുവിളി ഉയർത്തിയാകും ലൈഫ്സ്റ്റൈലർ വിപണിയിലേക്കെത്തുക.ഡിസൈൻസ്കോർപിയോ എൻ മോഡലിന്റെ ലാഡർ ഫ്രെയിം ഷാസിയിലാണ് ലൈഫ്സ്റ്റൈലറിന്റെ ജനനം. മസ്കുലർ ഡിസൈനാണ് ഹൈലൈറ്റ്. എൽ ആകൃതിയിലുള്ള ഡിആർല്ലോടു കൂടിയ ഹൈ സെറ്റ് എൽഇഡി ഹെഡ്‍ലാംപാണ്. പിയാനോ ബ്ലാക്ക് ഫിനിഷിലുള്ള ഹണികോംപ് പാറ്റേണോടു കൂടിയ വലിയ ഗ്രിൽ. ഇതിൽ ക്രോമിയം ഇൻസേർട്ടുകളുമുണ്ട്. മഹീന്ദ്ര ലോഗോയ്ക്കൊപ്പം ഗ്രില്ലിനു മുകളിലായി കൊടുത്തിരിക്കുന്ന സ്കോർപിയോ എന്ന എഴുത്ത് സ്പോർട്ടി ഫീൽ നൽകുന്നു. മസ്കുലർ ബംപറും അതിൽ കുത്തനെയുള്ള എൽഇഡി ഫോഗ്‍ലാംപ് യൂണിറ്റും.വശക്കാഴ്ചയിൽ സ്കോർപിയോ എൻ മോഡലിനോട് സാമ്യമുണ്ട്. പ്രത്യേകിച്ച് ബി പില്ലർവരെയുള്ള ഭാഗം. വലിയ വീൽ ആർച്ചാണ്. ഡ്യൂവൽ ടോൺ 18 ഇഞ്ച് വീലുകൾ. എടുത്തു നിൽക്കുന്ന സൈഡ് ക്ലാഡിങ്ങും കരുത്തു തോന്നിപ്പിക്കുന്ന റൂഫ് റെയിലും. സി ആകൃതിയിലുള്ള ഡിആർഎല്ലോടുകൂടിയ കുത്തനെയുള്ള  ടെയിൽ ലാംപ് ക്ലാസാണ്.വാലി, റീഫ്, ട്രെയ്ൽ എന്നിങ്ങനെ മൂന്ന് എഡിഷനുകളുണ്ട് ലൈഫ് സ്റ്റൈലറിന്. അർട്ടിമിസ് ഗ്രേ, അക്വാ റീഫ്, സഹാറ ബീജ് എന്നിങ്ങനെയുള്ള നിറങ്ങളാണ് ഒാരോന്നിനും നൽകിയിരിക്കുന്നത്. എഡിഷൻ അനുസരിച്ച് ഗ്രാഫിക്സിലും ആക്സസറികളിലും മാറ്റമുണ്ട്. മലനിരകൾ, സമുദ്രം, മരുഭൂമി എന്നിവയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഈ മൂന്ന് എഡിഷനുകളും ഡിസൈൻ ചെയ്തിരിക്കുന്നത്.യൂറോപ്യൻ അമേരിക്കൻ പിക്കപ്പ് ട്രക്കുകളോടു സമം നിൽ‌ക്കുന്ന ഡിസൈനാണ് ലൈഫ്സ്റ്റൈലറിന്. നീളം, വീതി, ഉയരം എന്നിവ സെഗ്‌മെന്റ് ലീഡറായ ഹൈലക്സിനൊപ്പമുണ്ട്. സ്പെക് വിവരങ്ങൾ മഹീന്ദ്ര ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.


Sports ⏭️

Back to top button