AUTO

കിയ കാറിനുള്ളിൽ ‘ഡയപ്പർ സ്റ്റേഷൻ’ വരെ! അമ്മയുടെ കാർ മോഡിഫിക്കേഷൻ സോഷ്യൽ മീഡിയയിൽ വൈറൽ


കാര്‍പ്രേമികളുടെ ഓരോ മോഡിഫിക്കേഷനു പിന്നിലും ഓരോ കഥകളുണ്ടാവും. മൂന്നു മക്കളുടെ അമ്മയും ലാസ്‌വെഗാസ് സ്വദേശിയുമായ ജോഹന്ന ജോണ്‍സ് തന്റെ കിയ കാര്‍ണിവല്‍ എംപിവിക്ക് നല്‍കിയ കിടിലന്‍ മേക്ക് ഓവറിലൂടെയാണ് ഇന്റര്‍നെറ്റില്‍ തരംഗമാവുന്നത്. രാജ്യാന്തര വിപണിയിലെ ഫോക്‌സ്‌വാഗണ്‍ ഐഡി.ബസ് മോഡലിനെ അനുസ്മരിപ്പിക്കും വിധം സാല്‍മണ്‍ പിങ്ക് നിറത്തില്‍ റാപ്പിങ് നടത്തി തന്റെ കുടുംബത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ ഉള്ളില്‍ വരുത്തിയാണ് ജോഹന്ന കാര്‍ണിവെലിനെ ഒരുക്കിയെടുത്തിയിരിക്കുന്നത്.പുതുരൂപത്തില്‍ എത്തിയ കിയ കാര്‍ണിവലിന്റെ വിഡിയോക്ക് ലക്ഷക്കണക്കിന് വ്യൂസാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്. വലിയ പിന്തുണ ഈ ക്രിയേറ്റീവ് ആശയത്തിനും വാഹനത്തിനും ലഭിക്കുന്നുമുണ്ട്. ഫോക്‌സ്‌വാഗണ്‍ റെട്രോ സ്‌റ്റൈലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രണ്ട് ടോണ്‍ കളര്‍ തീമിലാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. കാര്‍ണിവലിന്റെ താഴെനിന്നും കാര്‍ ഡോര്‍ ഹാന്‍ഡിലിന് തൊട്ടു മുകളില്‍ വരെയുള്ള പകുതി ഭാഗത്തോളം സാല്‍മണ്‍ പിങ്ക് നിറത്തിലുള്ള റാപ്പിങ് നല്‍കി.പുറത്ത് മാത്രമല്ല ഉള്ളിലും തന്റെ ഇഷ്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ജോഹന്ന കാര്‍ണിവലില്‍ വരുത്തിയിട്ടുണ്ട്. രണ്ടാം നിരയിലെ ഒരു സീറ്റ് നീക്കം ചെയ്തതാണ് ഉള്ളിലെ പ്രധാന മാറ്റം. ഇതോടെ വാഹനത്തിന്റെ ഉള്‍ഭാഗത്തെ വിശാലത വര്‍ധിച്ചു. ഡയപ്പര്‍ മാറ്റാന്‍ ഡയപ്പര്‍ സ്റ്റേഷനും മൂന്നു മക്കള്‍ക്കായി മൂന്നു സീറ്റുകളും ക്രമീകരിച്ചു.ജോഹന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ദിവസങ്ങള്‍ക്കകം 15 ലക്ഷത്തിലേറെ വ്യൂസ് നേടിക്കഴിഞ്ഞു. ഈയൊരു മേക്ക് ഓവര്‍ കണ്ടതോടെ കിയ കാര്‍ണിവലിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് തന്നെ മാറിയെന്നും വാഹനം വാങ്ങാന്‍ ആഗ്രഹമുണ്ടെന്നും വരെ ചിലര്‍ കമന്റിടുന്നുണ്ട്. അതേസമയം കിയ കാര്‍ണിവെലിന് പിങ്ക് നിറം ഒട്ടും ചേരുന്നില്ലെന്ന വിമര്‍ശനവും ജൊഹന്ന നേരിടുന്നുണ്ട്.ഇന്ത്യയിലെ കിയ കാര്‍ണിവല്‍


Sports ⏭️

Back to top button